April 19, 2024

പ്രീവൈഗ : വയനാട് കോഫി – അഗ്രോ എക്സ്പോ 23 മുതൽ കൽപ്പറ്റയിൽ

0
Img 20191116 Wa0389.jpg
കൽപ്പറ്റ: കൃഷി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുളള വൈഗ   അന്താരാഷ്ട്ര ശില്‍പശാലയും പ്രദര്‍ശനവും  ഇത്തവണ 2020 ജനുവരി 4 മുതല്‍ 8 വരെയുളള തിയതികളില്‍ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തുവെച്ച് സംഘടിപ്പിക്കും.  ഇതിന്  മുന്നോടിയായി വയനാട് ജില്ലയില്‍ പ്രീ-വൈഗ എന്ന പേരിൽ നടത്തുന്ന കോഫി -അഗ്രി എക്സ്പോ  2019 നവംബര്‍ 23, 24 തിയതികളില്‍ കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍  നടത്തുമെന്ന്  സംഘാടകർ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാടിന്‍റെ തനതുകൃഷിയും കര്‍ഷകരുടെ മുഖ്യ ഉപജീവന മാര്‍ഗവുമായ കാപ്പികൃഷിയെ മുഖ്യപ്രമേയമാക്കികൊണ്ടാണ്   കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്  പ്രീ-വൈഗ നടപ്പിലാക്കുന്നത്. വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രസ്തുത പരിപാടിയുമായി സഹകരിക്കുന്നുണ്ട്.  പരിപാടിയില്‍  മൂല്യവര്‍ദ്ധനവിലൂടെ കാര്‍ഷിക മേഖലയില്‍ വരുമാന വര്‍ദ്ധനവ് ലക്ഷ്യമാക്കിയുളള സെമിനാറുകളും, പ്രദര്‍ശനവും, സംരംഭക മീറ്റും ഉണ്ടായിരിക്കുന്നതാണ്. 
2019 നവംബര്‍ 23-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ .കല്‍പ്പറ്റ എം.എല്‍.എ. ശ്രീ. സി.കെ.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. . കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി  വി.എസ്.സുനില്‍ കുമാര്‍  ഉദ്ഘാടനം ചെയ്യും. .   നവംബര്‍ 24-ന് നടക്കുന്ന   സമാപന സമ്മേളനം ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി   ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതാണ്.  പരിപാടിയില്‍ എം.എല്‍.എ.മാരായ  .ഐ.സി. ബാലകൃഷ്ണന്‍, . ഒ.ആര്‍.കേളു എന്നിവര്‍ പങ്കെടുക്കുന്നതാണ്. കാര്‍ഷിക കോളേജ് അമ്പലവയല്‍, കെ.വി.കെ.അമ്പലവയല്‍, സ്വാമിനാഥന്‍     ഫൗണ്ടേഷന്‍, ആത്മ വയനാട്, ഫിഷറീസ് വകുപ്പ്, വാസുകി, ബ്രഹ്മഗിരി, ഉറവ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭകര്‍ എന്നിവരുടെ പ്രദര്‍ശന സ്റ്റാളുകള്‍ മേളയില്‍ ഉണ്ടായിരിക്കുന്നതാണ്. വിവിധ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളും നടക്കും.  പത്ര സമ്മേളനത്തിൽ  സി.കെ.ശശീന്ദ്രൻ എം.എൽ.എ. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. ശാന്തി,  വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് പ്രശാന്ത് രാജേഷ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ  സാറാ ടി. ജോൺ, ആത്മ പ്രൊജക്ട് ഡയറക്ടർ  സജിമോൻ പി. വർഗീസ്,  അസിസ്റ്റൻന്റ്  പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ്,  എം.എ.കെ. മനോഹർ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *