April 20, 2024

ദേശീയപാതയിലെ യാത്രാനിരോധനം: സര്‍വകക്ഷിയോഗം വിളിക്കണം; പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി കത്ത് നല്‍കി

0

കല്‍പ്പറ്റ: ദേശീയപാതയിലെയിലെ യാത്രാനിരോധനവിഷയത്തില്‍ സംസ്ഥാനതലത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. നിലവിലുള്ള രാത്രിയാത്രാ നിരോധനത്തോടൊപ്പം പകല്‍സമയത്തും ഈ പാതയിലൂടെയുള്ള യാത്ര നിരോധിക്കാനുള്ള നീക്കം ജനങ്ങളില്‍ കൂടുതല്‍ ആശങ്ക പടര്‍ത്തുകയാണ്. യാത്രാനിരോധന വിഷയത്തില്‍ എല്ലാ രാഷ്ട്രീയനേതാക്കളും മുന്‍കൈയെടുത്ത് വലിയ ജനകീയ പ്രക്ഷോഭം നടത്തുകയുണ്ടായി. നവംബര്‍ 15ന് കേസെടുത്ത സുപ്രീംകോടതി പ്രഗത്ഭരായ അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആറാഴ്ചത്തെ സമയം അനുവദിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്ത് നല്‍കിയിരിക്കുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *