April 20, 2024

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് സാംസ്‌ക്കാരിക ദേശീയത: എം എം ഹസ്സന്‍: മാനവ സംസ്‌കൃതി സംസ്ഥാന ക്യാംപിന് തിരുനെല്ലിയില്‍ തുടക്കമായി

0
Img 20200131 Wa0235.jpg

തിരുനെല്ലി (വയനാട്): മാനവസംസ്‌കൃതിയുടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന ക്യാംപിന് വയനാട്ടിലെ തിരുനെല്ലിയില്‍ തുടക്കമായി. ചെയര്‍മാന്‍ പി ടി തോമസിന്റെ അധ്യക്ഷതയില്‍ കെ പി സി സിയുടെ മുന്‍ അധ്യക്ഷന്‍ എം എം ഹസ്സന്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് സാംസ്‌ക്കാരിക ദേശീയതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിലും, സാഹിത്യത്തിലും, കലകളിലും, സിനിമയിലും, എഴുത്തിലുമെല്ലാം നടത്തുന്ന ഇടപെടലുകളും കടന്നുകയറ്റവും ഇതിന്റെ ഭാഗമാണ്. സാംസ്‌ക്കാരികരംഗത്ത് നിന്നും എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നവരെ കൊലപ്പെടുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വ നിയമ ഭേദഗതി മാനവസമൂഹത്തിനെതിരാണ്. രാജ്യത്ത് ഹിന്ദുവായാലും, മുസ്ലീമായാലും മറ്റേത് മതസ്ഥരായാലും അവരുടെ വ്യക്തിത്വത്തെ തകര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഭരണഘടന സഹിഷ്ണുതയുടെ വിശുദ്ധ ഗ്രന്ഥമാകുന്നത് ജനാധിപത്യത്തിന്റെ സവിശേഷത കൊണ്ടാണ്. അതുകൊണ്ട് തന്നെ മതമല്ല, ദേശീയതയാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനമാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാമതങ്ങളുടെയും അന്തസത്ത ഹൃദ്യവും ശുദ്ധവുമാണ്. വിഭാഗീയതക്കെതിരെ മതസമന്വയത്തിലൂടെ സാര്‍വദേശീയത പറഞ്ഞുകൊണ്ടാണ് ഗാന്ധിജി മുന്നോട്ടുപോയത്. ആ സംസ്‌ക്കാരത്തിന്റെ പിന്തുടര്‍ച്ച ഏറ്റെടുത്ത് മുന്നോട്ടുപോകാന്‍ നമുക്ക് കഴിയണം. രാജ്യത്ത് നടക്കുന്ന സാംസ്‌ക്കാരിക ആക്രമണത്തെ ചെറുക്കാനുള്ള ശക്തിയായി മാനവ സംസ്‌കൃതിയെ മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതേതര, ജനാധിപത്യ സംസ്‌ക്കാരം ഒരു സുപ്രഭാതത്തിലുണ്ടായതല്ലെന്നും ഹസന്‍ വ്യക്തമാക്കി. കെ വി പോള്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ പി സി സി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥ്, പി കെ ജയലക്ഷ്മി, ആര്‍ ഗോപാലകൃഷ്ണന്‍, ഐ എം എ റഫീഖ്, അഡ്വ. എന്‍ കെ വര്‍ഗീസ്, കെ ജെ മാണി, എം അസൈനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.






ശനിയാഴ്ച   രാവിലെ ഒമ്പത് മണിക്ക് നവരാഷ്ട്രീയം പോരാട്ടവഴിയിലെ ഇന്ത്യന്‍ യുവത്വം എന്ന വിഷയത്തില്‍ ഡോ. അജികുമാര്‍ ജി സംസാരിക്കും. പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എം എല്‍ എ, കെ എം അഭിജിത്ത്, നാട്ടകം സുരേഷ്, ജ്യോതി വിജയകുമാര്‍, അഡ്വ. വിനോദ് സെന്‍ തുടങ്ങിയവര്‍ സംസാരിക്കും. 10.30ന് ഫാസിസത്തിന്റെ ഇന്ത്യന്‍ രൂപാന്തങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജെ രഘു വിഷയാവതരണം നടത്തും. 11.45ന് ഡോ. ജോബിന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ സാഹിത്യം, കല, സംസ്‌ക്കാരം എന്ന വിഷയത്തില്‍ പാനല്‍ചര്‍ച്ച നടക്കും. ഉച്ചക്ക് രണ്ടിന് സംഘടനാ ചര്‍ച്ച നടക്കും. ഉച്ചക്ക് ശേഷം 3.30ന് വായനശാല സമൂഹം, മാനവസംസ്‌കൃതി-ഇടപെടലുകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ എ കെ ശശിധരന്‍, എസ് ജെ സജീവ്കുമാര്‍, ഡി എം സുകുമാരന്‍, ജി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 4.50ന് ഡോ. പി സരിന്‍ പുതിയ രാഷ്ട്രീയം എന്ന വിഷയത്തിലും, വൈകിട്ട് ആറിന് പരിസ്ഥിതിയും അതിജീവനവും എന്ന വിഷയത്തില്‍ ജോണ്‍ സാമുവലും, പി പ്രഭാകരനും സംസാരിക്കും. ഏഴ് മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ നവമാധ്യമങ്ങള്‍-പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ സുധീര്‍ മോഹന്‍, അനു എസ് നായര്‍, ദിലീപ് സേനാപതി എന്നിവര്‍ പ്രഭാഷണം നടത്തും. രാത്രി എട്ടിന് സ്വാതന്ത്ര്യസമരവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എന്ന വിഷയത്തിലൂന്ന് പ്രശോനോത്തരി നടക്കും. ശോഭന്‍ ജോര്‍ജായിരിക്കും ക്വിസ്മാസ്റ്റര്‍. രാത്രി 10 മണിക്ക് മാനവസംസ്‌കൃതി സംസ്ഥാനസമിതിയോഗം ചെയര്‍മാന്‍ പി ടി തോമസ് എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേരും. ക്യാപിന്റെ സമാപനദിവസമായ നാളെ രാവിലെ ഒമ്പത് മണിക്ക് ജീവിതശൈലിയും ആരോഗ്യവും എന്ന വിഷയത്തില്‍ ഡോ. സൗമ്യ സരിനും, 10മണിക്ക് ഗാന്ധിസത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ രമേഷ് കാവിലും, 11മണിക്ക് സ്ത്രീപക്ഷ രാഷ്ട്രീയം-പ്രസക്തിയും പ്രതിസന്ധിയും എന്ന വിഷയത്തില്‍ ഡോ. പി വി പുഷ്പജയും സംസാരിക്കും. ഉച്ചക്ക് 12മണിക്ക് ക്യാംപ് അവലോകനം നടക്കും. തുടര്‍ന്ന് മാനവസംസ്‌കൃതി പുതിയ സംസ്ഥാനസമിതി പ്രഖ്യാപനം നടക്കും. ഉച്ചക്ക് 12.30ന് നടക്കുന്ന സമാപനസമ്മേളനം കൈതപ്രം ഉദ്ഘാടനം ചെയ്യും, പി ടി തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ലതികാ സുഭാഷ്, ടി സിദ്ദിഖ്, പി കെ ജയലക്ഷ്മി, പ്രതാപന്‍ തായാട്ട് എന്നിവര്‍ സംബന്ധിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *