April 27, 2024

കര്‍ണാടകയിലെ മലയാളി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍: മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും കത്ത് നല്‍കി

0
സുല്‍ത്താന്‍ബത്തേരി: കര്‍ണാടകയിലെ മലയാളി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും കത്ത് നല്‍കി. ജില്ലയില്‍ നിന്നും ആയിരക്കണക്കിന് കര്‍ഷകരാണ് കര്‍ണാടകയില്‍ ഇഞ്ചി, വാഴ, പാവല്‍, മറ്റ് പച്ചക്കറി കൃഷികള്‍ എന്നിവ നടത്തിവരുന്നത്. കൂടുതലായും ഇഞ്ചികര്‍ഷകരാണുള്ളത്. നിലവില്‍ വിളവെടുപ്പിന്റെയും, ഇഞ്ചി നടീലിന്റെയും സമയമാണിത്. അതുകൊണ്ട് തന്നെ നിരവധി മലയാളികളാണ് കഴിഞ്ഞ മൂന്ന് മാസമായി കര്‍ണാടകയില്‍ കഴിഞ്ഞുവരുന്നത്. എല്ലാ ഷെഡ്ഡുകളിലും വിത്തും വളങ്ങളും ശേഖരിച്ച് വെച്ചിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ കൊറോണ വ്യാപനം കാരണം മലയാളികളെ കര്‍ണാടകയില്‍ താമസിപ്പിക്കുന്നതിന് അവിടുത്തെ പ്രാദേശിക ഘടകം എതിരായി മാറിയിരിക്കുകയാണ്. കടകളില്‍ നിന്നും അവര്‍ക്ക് അവശ്യസാധനങ്ങള്‍ പോലും ലഭ്യമാകുന്നില്ല. ചില ഷെഡ്ഡുകള്‍ തീവെച്ച് നശിപ്പിക്കുകയും, കര്‍ഷകരെ മാനസികമായും, ശാരീരികമായും പീഡിപ്പിക്കുകയും, ഭക്ഷണവും പാര്‍പ്പിടവും നല്‍കാതെ കൃഷി ഉപേക്ഷിച്ച് തിരിച്ചുപോകാന്‍ ഭീഷണിപ്പെടുത്തുകയാണ്. കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് ആവശ്യമായ ജോലി നല്‍കുന്നതും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതും ഈ കര്‍ഷകര്‍ മുഖേനയാണ്. തങ്ങളുടെ സമ്പാദ്യം ഉപേക്ഷിച്ച് അവര്‍ക്ക് അവിടെ നിന്നും വരാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം എവിടെയാണോയുള്ളത് അവിടെ തന്നെ കഴിയാനുള്ള സാഹചര്യമുണ്ടാകണമെന്നും, മുഖ്യമന്ത്രി ഇടപെട്ട് കര്‍ണാടക സര്‍ക്കാരുമായി സംസാരിച്ച് ഈ കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഐ സി ബാലകൃഷ്ണന്‍ കത്തില്‍ വ്യക്തമാക്കുന്നു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *