May 19, 2024

കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കിച്ചണ്‍ ഇനി കുറിച്ച്യാടും.

0
Screenshot 2020 04 21 17 23 46 326 Com.microsoft.office.word .png
സുല്‍ത്താന്‍ ബത്തേരി: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നൂല്‍പ്പുഴ കുറിച്യാട് കാട്ടുനായ്ക്ക കോളനിയില്‍ ഇനി കമ്മ്യൂണിറ്റി കിച്ചണ്‍ വഴി പോഷകാഹാരമെത്തും. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തിലാണ് കിച്ചണ്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പോഷകാഹാര കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വൈകുന്നേരങ്ങളില്‍ ഒരു നേരത്തെ ഭക്ഷണം കോളനിയിലെ അയല്‍ക്കൂട്ടാംഗങ്ങള്‍ തന്നെ പാകം ചെയ്ത് വിളമ്പുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ജില്ലയിലെ തന്നെ കാട്ടിനുള്ളില്‍ ഏറ്റവും ഒറ്റപ്പെട്ട കോളനിയാണ് കുറിച്യാട്. പ്രാക്തന ഗോത്ര വിഭാഗക്കാരായ ഇവരുടെ പ്രധാന ഉപജീവന മാര്‍ഗ്ഗം കാട്ടിലെ വിഭവങ്ങള്‍ ശേഖരിച്ച് വില്‍ക്കലും കന്നു കാലി വളര്‍ത്തലുമാണ്. യാത്രാ സൗകര്യം ബുദ്ധിമുട്ടേറിയ ഇവിടെ കമ്മ്യൂണിറ്റി കിച്ചണ്‍ എത്തുന്നതോടെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കുടുംബശ്രീയും പട്ടിക വര്‍ഗ്ഗ വികസന വകുപ്പും കണക്ക് കൂട്ടുന്നത്. നിലവില്‍ മുപ്പത്തിയഞ്ച് കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇതിനു പുറമേ ജില്ലയിലെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് പതിനാല് കോളനികളിലും കിച്ചണ്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടത്തി വരുന്നുണ്ട്. നിലവില്‍ കുടുംബശ്രീയുടെ നൂറ്റി അമ്പത്തിനാല് കിച്ചണുകള്‍ നൂല്‍പ്പുഴ, തിരുനെല്ലി, കണിയാമ്പറ്റ എന്നീ പഞ്ചായത്തുകളിലായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അയല്‍ക്കൂട്ട സംവിധാനം വഴി ഉപജീവന സാധ്യതയും കമ്മ്യൂണിറ്റി കിച്ചണ്‍ ലക്ഷ്യം വെയ്ക്കുന്നു. കിച്ചണ്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഐടിഡിപി പ്രോജകട് ഓഫീസര്‍ കെ സി ചെറിയാന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഓഫീസര്‍ സി ഇസ്മായില്‍ കുടുംബശ്രീ എഡിഎംസിമാരായ ഹാരിസ് കെ എ, മുരളി കെ ടി,ടി ഇ ഒ ഷൈനി കെ, വാര്‍ഡ് മെമ്പര്‍ കെ മോഹന്‍ , കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ജയേഷ് വി, പ്രമോട്ടര്‍ രാജന്‍ പി എന്നിവര്‍ കുറിച്യാട് സന്ദര്‍ശിച്ച് പദ്ധതി ആസൂത്രണം നടത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *