April 25, 2024

കോവിഡ് ലോക്ക്ഡൗൺ: 2791 കേസുകൾ : 1141 പേരെ അറ്സ്റ്റ് ചെയ്തു. 1777 വാഹനങ്ങൾ പിടിച്ചെടുത്തു.

0
കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ നിയമലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് നടത്തിയ വാഹന പരിശോധനയിലും, മറ്റ് തരത്തിലുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനും വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇന്ന് വൈകിട്ട് 05 മണിവരെ 48 കേസുകൾ രജിസ്ട്രർ ചെയ്യുകയും 07 പേരെ അറസ്റ്റ് ചെയ്യുകയും 40 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മീനങ്ങാടി(09) പുൽപ്പള്ളി(07) കൽപ്പറ്റ, ബത്തേരി, മാനന്തവാടി(05) അമ്പലവയൽ(04) – കേണിച്ചിറ(03) പടിഞ്ഞാറത്തറ, കമ്പളക്കാട്, തിരുനെല്ലി, തൊണ്ടർനാട് (02) മേപ്പാടി, വൈത്തിരി(01) പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇതുവരെ 2791 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1141 പേരെ അറ്സ്റ്റ്  ചെയ്യുകയും  1777 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
സർക്കാരിന്റെയും പോലീസിന്റെയും അരോഗ്യപ്രവർത്തകരുടേയും നിർദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതാണ്. പോലീസ് നിർദ്ദേശങ്ങൾ ലംഘിക്കുന്ന കടയുടമകൾക്കും വാഹന ഉടമകൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ – നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ ഐ.പി.എസ് അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *