May 7, 2024

കുറച്യർ മല സ്കൂളിലെ സാധനങ്ങൾ കടത്തിക്കൊണ്ടു പോയ ഗ്രാമ പഞ്ചായത്തംഗത്തിനെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ്

0
പൊഴുതന:                        പൊഴുതന പഞ്ചായത്തിലെ കുർച്ചർ മല സ്കൂളിലെ ഫർണീച്ചറും ഇലക്ട്രോണിക് സാധനങ്ങളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കടത്തിക്കൊണ്ടു പോയ ഗ്രാമ പഞ്ചായത്തംഗത്തിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പൊഴുതന പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.വി ഉസ്മാൻ കൺവീനർ സുനീഷ് തോമസ്, ട്രഷറർ ഇ.കെ.ഹുസൈൻ എന്നിവർ ആവശ്യപ്പെട്ടു.സംഭവം കയ്യോടെ പിടിക്കപ്പെടുകയും തൊണ്ടിമുതൽ വൈത്തിരി പോലീസ് കസ്റ്റഡിയിൽ എടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതിനു ശേഷം സി.പി.എം.പ്രവർത്തകനായ പി.ടി.എ പ്രസിഡൻ്റ് വാർഡ് മെമ്പറെ രക്ഷപ്പെടുത്തുന്നതിനായി ഏകപക്ഷീയമായി സാധനങ്ങൾ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് ഇന്ന് പോലീസിൽ പരാതി നൽകിയിരിക്കയാണ്. എന്നാൽ 3 ദിവസമായി ഈ സാധനങ്ങൾ പഞ്ചായത്ത് മെമ്പർ ഘട്ടം ഘട്ടമായി കടത്തി പോവുമ്പോഴോ നാട്ടുകാരും യു.ഡി. വൈ. എഫ് പ്രവർത്തകരും ഇന്നലെ ആനോത്ത് ഒരു വീട്ടിൽ നിന്നും സാധനം കണ്ടെത്തുകയും പിന്നീടു് തന്ത്രപരമായി തൊട്ടടുത്തുള്ള കാട്ടിലേക്കു് ഈ സാധനങ്ങൾ ധൃതി പിടിച്ചു് മാറ്റാൻ വാർഡ് മെമ്പർ നേതൃത്വം നൽകിയപ്പോഴോ  പി.ടി.എ കമ്മറ്റി എന്ത് കൊണ്ടു് രംഗത്ത് വന്നില്ല. വാർഡ് മെമ്പർ നിരപരാധിയാണെങ്കിൽ 3 ദിവസമായി സാധനങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കുർച്ചർ മല എസ്റ്റേറ്റ് പൂട്ടിക്കിടക്കുന്നതിനാലും ലോക് ഡൗൺകാല മായതിനാലും ആളില്ലാത്ത സമയം നോക്കി കള്ളൻമാരെ പോലെ പൊതുമുതൽ കൈകാര്യം ചെയ്യേണ്ട സാഹചര്യമെന്താണ്. തൻ്റെ വാർഡിൽ ഇത്രയും വലിയ ഒരു സംഭവം നടന്നിട്ടു പോലീസ് എത്തി തൊണ്ടിമുതൽ കസ്റ്റഡിയിൽ എടുക്കുന്നതിനു് മുമ്പായി മെമ്പർ മുങ്ങിയതെന്നിനാണ്. എന്ത് കൊണ്ടു് അദ്ദേഹം ജനമധ്യത്തിലേക്ക് വരാനോ പോലീസിൽ സാധനങ്ങൾ നഷ്ടപ്പെട്ടതിനെതിരെ പരാതിപ്പെടാനോ തയാറായില്ല..പൊതുമുതൽ കൊള്ളയടിച്ച കള്ളൻമാരെ സംരക്ഷിക്കാനും രക്ഷപ്പെടുത്താനും ശ്രമിക്കുന്ന സി.പി.എം ആണ് ഈ സംഭവം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് ഭയന്ന് വീണിടത്ത് കിടന്നു ഉരുളുന്നത്.ആയതിനാൽ പൊതുമുതൽ കടത്തികൊണ്ടു പോകാൻ നേതൃത്വം നൽകിയ വാർഡ് മെമ്പറെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *