April 28, 2024

അറക്കൽ ജോയിയുടെ മരണം ആത്മഹത്യ: കാരണം സാമ്പത്തിക പ്രശ്നങ്ങൾ.

0
Img 20200423 Wa0333.jpg
മാനന്തവാടി: കപ്പൽ ജോയി എന്ന ആഗോള വ്യവസായി ജോയി  (53)അറക്കലിന്‍റെ മരണം ആത്​മഹത്യയാണെന്ന്​ ദുബൈ പൊലീസ്​ സ്ഥിരീകരിച്ചു. . ബിസിനസ്​ ബേയിലെ സുഹൃത്തിന്റെ കെട്ടിടത്തി​ന്‍റെ 14ാം നിലയിൽ നിന്ന്​ ചാടിയാണ്​ ജോയി  ആത്​മഹത്യ ചെയ്​തത്​. എന്നാൽ മരണത്തിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ ഗൂഢാലോചനകൾ ഇല്ലായെന്നും പൊലീസ്​ അറിയിച്ചു. 
ഫോറൻസിക് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ബന്ധുക്കൾക്ക് ലഭിച്ചതായാണ് വിവരം. 
എണ്ണ ശുദ്ധീകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്നോവ റിഫൈനറീസ്​ എന്ന കമ്പനിയുടെ   എം.ഡിയും നിരവധി കമ്പനികളിലെ ഓഹരി ഉടമയും ഡയറക്ടറുമായിരുന്ന ജോയിയുടെ മരണം ഈ മാസം 23നായിരുന്നു. ​. സാമ്പത്തിക പ്രശ്​നങ്ങളാണ്​ മരണത്തിന്  പിന്നിലെന്നും ബർദുബൈ പൊലീസ്​ സ്​റ്റേഷൻ ഡയറക്​ടർ ​​ബ്രിഗേഡിയർ അബ്​ദുല്ലാ ഖദീം ബിൻ സുറൂർ വ്യക്​തമാക്കിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
 ജോയിയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്​. ഇന്ത്യയിൽ ലോക്​ഡൗണും വിമാന വിലക്കും നിലനിൽക്കുന്നതിനാൽ   എയർ ആംബുലൻസ്​ ചാർട്ടർ ചെയ്​ത്​ എത്തിക്കാനാണ്​ നീക്കം. . ഇതിന്​ ഇന്ത്യൻ അഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്​. 
ജോയിയുടെ ഭാര്യക്കും മക്കൾക്കും ഇതേ വിമാനത്തിൽ   മൃതദേഹത്തെ  അനുഗമിക്കാനും അനുമതിയുണ്ട്​. യു.എ.ഇ വിദേശകാര്യ-അന്താരാഷ്​ട്ര സഹകരണ മന്ത്രാലയത്തി​ന്‍റെ കൂടി അംഗീകാരം ലഭിച്ചാലുടൻ വിമാനം പുറപ്പെടുമെന്ന്​ ഇന്ത്യൻ കോൺസുലേറ്റ്​ അറിയിച്ചു. നാളെ രാവിലെ നാട്ടിൽ മൃതദേഹം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *