July 14, 2024

കേന്ദ്ര സർക്കാരിന്റെ പ്രവാസികളോടുള്ള സമീപനം പ്രതിഷേധാർഹംഃ ജനതാദൾ എസ്.

0
Img 20200502 Wa0195.jpg
കൽപ്പറ്റഃ പ്രവാസി വിഷയവും അവരുടേയും കുടുംബങ്ങളുടേയും ആശങ്കകളും ഗൗരവത്തിലെടുക്കുകയും അവരെ അടിയന്തിരമായി നാട്ടിലെത്തിക്കാൻ നടപടികള്‍ കൈകൊളളുകയും ചെയ്യാതെ 
അലംഭാവം കാണിക്കുന്ന കേന്ദ്ര നിലപാട്‌ പ്രതിഷേധർഹമാണെന്നു ജനതാദൾ എസ് ജില്ലാ സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിൽ  അറിയിച്ചു.
പ്രവാസി ആഗ്രഹിക്കുന്നത് നാടണയാനുളള അടിയന്തിര നടപടികളാണ്. മറ്റു രാജ്യങ്ങൾ വിദേശത്ത് കുടുങ്ങിയ അവരുടെ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന് പ്രത്യേക വിമാനയാത്രാ സൗകര്യങ്ങൾ ഇതിനകം  ചെയ്ത പോലെ വിദേശങ്ങളിലകപ്പെട്ട ഇന്ത്യക്കാരെ  തിരിച്ചെത്തിക്കുന്നതിന്
അടിയന്തിരനടപടികൾക്ക് കേന്ദ്ര സർക്കാർ മുന്നോട്ട് വരണം.പ്രവാസ ലോകത്ത് ഇന്ത്യക്കാരുടെ  മരണസംഖ്യ ഭീതിതമായ തോതിൽ വർധിച്ചു വന്നിട്ടും പ്രവാസികളെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഇപ്പോഴും  സജീവമാക്കാത്ത കേന്ദ്ര നിലപാട്‌ ദൗർഭാഗ്യകാര്യമാണെന്നും ജനതാദൾ എസ് വയനാട് ജില്ലാ സെക്രട്ടറിയേറ്റിന്റെ പത്ര കുറിപ്പിൽ പറയുന്നു.
ജോലിയും കൂലിയുമില്ലാതെ വിദേശത്ത് നിരാശ്രയരായി ഒറ്റപ്പെട്ടു പോയവർ, അവരുടെ ദൈന്യത കാണാതെ പോവരുത്.
 സുരക്ഷാക്രമീകരണങ്ങൾ കൈക്കൊള്ളാനും സാമൂഹികഅകലം പാലിക്കാനും ആവശ്യപ്പെടുമ്പോൾ തന്നെ
അതിനു നിവൃത്തിയില്ലാതെ ലേബർ ക്യാംപുകളിലും മറ്റും കഴിയുന്നവർ, പത്തും ഇരുപതും പേർ തിങ്ങിതാമസിക്കുന്ന റൂമുകൾ,  കൂട്ടമായി ഉപയോഗികുന്ന വാഷ്റൂമുകളും, ടോയ്ലറ്റുകളും, രോഗ വ്യാപനത്തിന്റെ ഭീതിയിലാണ് പ്രവാസ ലോകം. ആദ്യം പുറപ്പെടുന്ന വിമാനത്തിൽ നാട്ടിലെത്താനും സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച്  ഇവിടെ  തുടരാനും അവർ അതിയായി കൊതിക്കുന്നു. 
വിദേശങ്ങളിലെ ഇന്ത്യൻ എംബസ്സികൾ അവസരത്തിനൊത്തു ഉയർന്ന് പ്രവാസികൾക്കാവശ്യമായ മരുന്നും ഭക്ഷണവും പാർപ്പിടവും സജ്ജമാക്കാൻ ഉത്സാഹിക്കുന്നതിനുപോലും തയ്യാറാകുന്നില്ല. നാട്ടിലേക്കു വരാൻ ആഗ്രഹിക്കുന്നവർക്ക്  അടിയന്തിരമായി അതിനു സൗകര്യമുണ്ടാക്കിക്കൊടുക്കണം.
കേന്ദ്രസർക്കാർ  അതിനാവശ്യമായ സഹായങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു കൊടുക്കണം.
 എംബസ്സികളിലെ വെൽഫയർഫണ്ട്
പ്രവാസിക്ഷേമത്തിന് വേണ്ടി ഉപയോഗിക്കണം.
 നാട്ടിലെ പ്രവാസി കുടുംബങ്ങൾ ആധിയിലും വ്യാധിയിലുമാണ്. ഏക ആശ്രയമായ പ്രവാസി ദുരിതക്കയത്തിലായതിനാൽ ജീവിതം വഴി മുട്ടിയിരിക്കുന്നു,  കുടുംബം പട്ടിണിയിലായിരിക്കുന്നു .
 പട്ടിണിയിലായ പ്രവാസി കുടുംബങ്ങൾക്ക് മതിയായ  സാമ്പത്തിക  സഹായം തന്നെ  നൽകണം. 
എല്ലാം സ്വസ്ഥവും സുന്ദരവുമായി  പോകുമ്പോഴല്ല കേന്ദ്രം  ഭരണ പാടവം തെളിയിക്കേണ്ടത്. ദുർഘടഘട്ടങ്ങളിൽ എങ്ങിനെ ജനോപകാരമാവുന്നു എന്നതിനനുസരിച്ചാണ്. 
കേന്ദ്രത്തിന്റേതു കേവലം 
വാചകകസര്‍ത്തുകളിലൂടെയുളള സുഖിപ്പിക്കലും  ആശ്വാസ വാക്കുകളുമായി മാറിയിരിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *