July 14, 2024

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം : എൻ.ഡി.അപ്പച്ചൻ

0
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശങ്ങൾ ക്ക് ഒപ്പം ഇത് വരെ ഒന്നിച്ച് നിന്നത് പോലെ തുടർന്നും എല്ലാവർക്കും ഒന്നിച്ച് നിൽക്കാമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനറും കെ.പി.സി.സി.എക്സി.മെമ്പറുമായ എൻ.ഡി.അപ്പച്ചൻ പറഞ്ഞു.
എങ്കിലും കോവി ഡിൻ്റെ പശ്ചാതലത്തിൽ ഇടത്തരം കുടുംബങ്ങൾ പട്ടിണിയുടെ വക്കിലാണ്  ജില്ല പൂര്‍ണമായും വറുതിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കാര്‍ഡിന്റെ നിറം നോക്കാതെ മുഴുവന്‍ പേര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണമെന്ന്  എന്‍ ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരിയും കിറ്റും നീല, വെള്ള കാര്‍ഡുകള്‍ക്ക് ഇനിയും ലഭ്യമായിട്ടില്ല. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മൂന്ന് രൂപ നിരക്കില്‍ 15 കിലോ അരിയും, രണ്ട് രൂപക്ക് ഗോതമ്പും നല്‍കാന്‍ തയ്യാറാകണം. ഇതിനായി ഭക്ഷ്യസുരക്ഷാപദ്ധതിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുണ്ടാവണം.  കടമ തീര്‍ക്കാനെന്ന പോലെ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. സർക്കാറുകൾ പണമില്ലാ എന്ന് പറഞ്ഞ് നീന്തൽ അറിയാത്തവർ വെള്ളത്തിൽ ഇറങ്ങി നിലവിളിക്കും പോലെയാണ് പെരുമാറുന്നത്. വാഗ്ദാനമല്ലാതെ ക്ഷേമ പ്രവർത്തനമെന്നും കാര്യക്ഷമമായി നടക്കുന്നില്ല. ലോക്ക്ഡൗണിനെ തുടര്‍ന്ന് ക്യാന്‍സര്‍, കിഡ്‌നി, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്ന് വാങ്ങാന്‍ കഴിയാത്തവരുണ്ട്. സര്‍ക്കാരിന്റെ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയും കണ്‍സ്യൂമര്‍ഫെഡ് മെഡിക്കല്‍ ഷോപ്പുകള്‍ വഴിയും ഈസമയത്തെങ്കിലും രോഗത്തിന്റെ തീവ്രത മനസിലാക്കി സൗജമന്യമായി മരുന്ന് നല്‍കാന്‍ തയ്യാറാവണം. കാര്‍ഷികജില്ലയായ വയനാട്ടില്‍ കൂലിപ്പണിക്കാരും ആദിവാസിവിഭാഗമടക്കമുള്ള പാവങ്ങളെല്ലാം ദുരിതത്തിലാണ്. കര്‍ഷകര്‍ക്കാണെങ്കില്‍ കൃഷിയെടുപ്പിക്കാന്‍ സാമ്പത്തിക പ്രതിസന്ധി അനുവദിക്കുന്നില്ല. കടകള്‍ തുറക്കുന്നുണ്ടെങ്കിലും, പൊതുഗതാഗമില്ലാത്തതിനാല്‍ സ്വന്തമായ വാഹനമില്ലാത്തവര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ട് കെ എസ് ആര്‍ ടി സി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ടൗണുകളിൽ ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടുകളിലെങ്കിലുംസര്‍വീസ് നടത്തണം. ജനങ്ങള്‍ അടക്കേണ്ട നികുതികളും കരങ്ങളും ഒന്നിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ അഞ്ച് തവണയായി അടക്കാന്‍ അവസരമുണ്ടാക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ കടമെടുക്കുകയാണ്. സമ്പന്നന്മാരുടെ കൈയ്യില്‍ നിന്നും ലഭിക്കാനുള്ള നികുതി കുടിശിക ഉടന്‍ പിരിക്കണം. കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയത്. വിളകളുടെ വിലതകര്‍ച്ച മൂലം കര്‍ഷകര്‍ കനത്ത നഷ്ടത്തിലാണ്. 54 കിലോയുള്ള ഉണ്ടക്കാപ്പിക്ക് 3500 രൂപയാണ് വില ലഭിക്കുന്നത്. ഇതിന്റെ ഉല്പാദനചിലവ് 4000 രൂപയെങ്കിലുമാവും, കുരുമുളക്, ഇഞ്ചി എന്നിങ്ങനെ എല്ലാസാധനങ്ങള്‍ക്കും വില താഴേക്ക് പോകുകയാണ്. നാഫെഡിനെ കൊണ്ടോ, മാര്‍ക്കറ്റിംഗ് ഫെഡറേഷനെ കൊണ്ടോ, ന്യായവില നല്‍കി സംഭരിച്ച് കൃഷിക്കാരെ രക്ഷപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക കടങ്ങൾക്ക് മൊറേണ്ടോറിയം കൊണ്ട് ഒരു പ്രയോജനവുമില്ല. തൽക്കാലം വായ്പ തുക അടക്കുവാൻ സമയം കിട്ടുന്നുവെന്ന് മാത്രം. പിന്നീട് മുതലും പലിശയും അടകേണ്ടി വരും. അതിനാൽ കാർഷിക, കാർഷികേതര വായ്പകൾക്കുള്ള പലിശ പൂർണ്ണമായും എഴുതിതള്ളണം. അതോടൊപ്പം വയനാട് പേകേഞ്ച് ഉടൻ നടപ്പിലാക്കണം. കുരങ്ങുപനി വ്യാപിക്കുന്ന സാഹചര്യത്തില്‍ വൈറോളജി ലാബ് അടിയന്തരമായി ജില്ലയില്‍ സ്ഥാപിക്കാന്‍ നടപടികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയും, കലക്ട്രറും. എസ്.പി.യും ഡി.എം.ഒയും അടങ്ങുന്ന ജില്ലാതല ടീമിനും ആരോഗ്യ പ്രവർത്തകർക്കും ജില്ലയിലെ പോലീസ് സേനക്കും യു.ഡി.എഫിൻ്റെ നന്ദി അറീയിക്കുന്നു.കൂടാതെ നന്മുടെ എം പി യെന്ന നിലയില്‍ രാഹുല്‍ഗാന്ധിയുടെ ഇടപെടലും അദ്ദേഹത്തിൻ്റെ സഹായവും ജില്ലക്ക് നേട്ടമായി. തുടക്കത്തിൽ തന്നെ മാസ്ക്കും സാനിറ്റൈസർ നൽക്കി സഹായത്തിനു് തുടക്കം കുറിച്ചു – എല്ലാ സാമൂഹ്യ അടുകളയ്ക്കും ഭക്ഷ്യധാന്യങ്ങൾ അദ്ദേഹം നൽക്കി.പ്രളയകാലത്ത് ഇടപ്പെടലിലൂടെ ജില്ലയിലെ ജനങ്ങളുടെ മനസ്സിൽ അദ്ദേഹം ഇടം പിടിച്ചു.ചെറിയ കാര്യത്തിന് പോലും എം.പി.ഓഫീസിൻ്റെ ഇടപെടൽ വലിയ ആശ്വാസമാണ് നൽകുന്നത്. 
           
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *