May 13, 2024

തൊഴിൽ നഷ്ടപ്പെട്ട ഓട്ടോറിക്ഷാ, പ്രൈവറ്റ് ബസ്, ടാക്സി ,ബാർബർ, തൊഴിലാളികൾക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന്

0
 ലോക് ഡൗൺ നിമിത്തം തൊഴിൽ നഷ്ടപ്പെട്ട ഓട്ടോറിക്ഷാ, പ്രൈവറ്റ് ബസ്, ടാക്സി ,ബാർബർ, തൊഴിലാളികൾക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കെ.പി.സി.സി. സെക്രട്ടറി കെ.കെ. ഏബ്രഹാം
     കൽപ്പറ്റ: ലോക് ഡൗൺ നിമിത്തം തൊഴിൽ നഷ്ടപ്പെട്ട ഓട്ടോറിക്ഷാ, പ്രൈവറ്റ് ബസ്, ടാക്സി ,ബാർബർ, തൊഴിലാളികൾക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കെ.പി.സി.സി. സെക്രട്ടറി കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളുടെ ഫലമായി മറ്റിതര ജനവിഭാഗങ്ങളെപ്പോലെ തന്നെ ദുരിത പൂർണമാണ് ഓട്ടോ, ബസ്, ടാക്സി. ബാർബർ തൊഴിലാളികളുടെ ജീവിതം. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഈ വിഭാഗത്തിൽപെട്ടവരെ സഹായിക്കാൻ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കൂലിപ്പണിക്കു പോകാൻ തയ്യാറാണങ്കിലും കാർഷിക മേഖല തകർന്നു തരിപ്പണമായി കർഷകർ ദുരിതത്തിലായതിനാൽ കൃഷിപ്പണികൾ ചെയ്യുന്നില്ലാത്തതും. നിർമാണ മേഖല നിശ്ചലമായതും തിരിച്ചടിയായി.
യാതൊരുവിധ സഹായവും കിട്ടാതെ ദൈനം ദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ ജീവിതം വഴിമുട്ടിയ ഓട്ടോ, ടാക്സി, ബസ്, ബാർബർ തൊഴിലാളികളെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളിവിടാതെ ധനസഹായം നൽകി സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഏബ്രഹാം ആവശ്യപ്പെട്ടു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *