May 5, 2024

വ്യാജ വാഗ്ദാനങ്ങൾ നൽകി കർഷകരെ സർക്കാർ വഞ്ചിച്ചു- പാലോട് രവി

0
Palode Ndd Program 12.5.20.jpg


തിരുവനന്തപുരം: നവകേരള നിർമാണത്തിന്റെ പേരിൽ കോടികൾ ധൂർത്തടിക്കുന്ന കേരള സർക്കാർ സാധാരണകർഷകരെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ ഒന്നും ചെയ്യുന്നില്ലെന്ന് മുൻ ഡെപ്യൂട്ടി സ്പീക്കറും കെ. പി.സി.സി. ജനറൽസെക്രട്ടറിയുമായ പാലോട് രവി ആരോപിച്ചു. 

കെ പി സി സി ആഹ്വാന പ്രകാരം നെടുമങ്ങാട് വില്ലേജ് ഓഫീസ് പടിക്കൽ നടന്ന ധർണ്ണ ഉത്‌ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. 
രണ്ടു പ്രളയങ്ങളുടെ ദുരിതക്കയത്തിൽപ്പെട്ട കർഷകർ കൊവിഡോടെ മുങ്ങിത്താഴുകയാണ്.
ആയിരത്തിലധികം കൃഷിഭവനുകളും ആയിരക്കണക്കിന് ഉദ്യോഗസ്ഥരും കർഷകരുടെ പേരിൽ ഇരുപതോളം കോർപ്പറേഷനുകളുമുള്ളപ്പോൾ ചെറുകിട കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിളകൾ ന്യായവില നൽകി ഏറ്റെടുക്കാനും വിപണനം ചെയ്യാനും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വ്യാജവാഗ്ദാനങ്ങൾ നൽകി സർക്കാർ കർഷകസമൂഹത്തെ വഞ്ചിക്കുകയാണ്. പ്രളയകാലത്തെ കർഷകർക്കുള്ള നഷ്ടപരിഹാരങ്ങളും ആനുകൂല്യങ്ങളും നൽകുന്നില്ല. ബജറ്റ് പ്രഖ്യാപനങ്ങൾ വെള്ളത്തിൽ വരച്ച വര പോലെയായി. റബർ കർഷകർക്ക് യു.ഡി.എഫ് സർക്കാർ ഏർപ്പെടുത്തിയ  സബ്സിഡിയിൽ എട്ടു മാസത്തെ കുടിശ്ശികയുണ്ട്. ബജറ്റിൽ 80 കോടി മാറ്റിവച്ചുവെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു.തീരദേശത്ത് മത്സ്യതൊഴിലാളികളും പരമ്പരാഗത മേഖലയിലെ തൊഴിലാളികളും ദുരിതത്തിലാണ്. ഈ മേഖലയിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.  അതേസമയം മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും വ്യാജപ്രചാരണത്തിനും പി.ആർ വർക്കിനുമായി കോടിക്കണക്കിന് രൂപയാണ് ധൂർത്തടിക്കുന്നത്. നവകേരള നിർമാണം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.ഇങ്ങനെയായാൽ കോവിഡ് കാലം കൂടി കഴിയുമ്പോൾ കേരളത്തിൽ കൃഷിയും കർഷകരും ഇല്ലാതാകും-പാലോട് രവി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *