July 24, 2024

ജാതീയ വിവേചനം കാണിച്ചതിനെ റിസോർട്ട് ഉടമകൾക്കെതിരെ അട്രോസിറ്റി നിയമപ്രകാരം കേസെടുക്കണമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം

0
ജാതീയ വിവേചനം കാണിച്ചതിനെ റിസോർട്ട് ഉടമകൾക്കെതിരെ അട്രോസിറ്റി നിയമപ്രകാരം കേസെടുക്കണമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം ആവശ്യപ്പെട്ടു.
വയനാട്ടിലെ  ആദിവാസികൾക്ക്  ലോക് ഡൗൺ  (കൊവിഡ് 19 ),  പ്രളയം എന്നീ  രണ്ട് മഹാമാരി ഘട്ടങ്ങളിലും നേരിടേണ്ടി വരുന്നത്  കടുത്ത ജാതി വിവേചനവും അവഗണനയുമാണെന്ന് ആദിവാസി വനിതാ പ്രസ്ഥാനം. ഇന്ന് ലോകത്ത് ജനങ്ങൾ കൊവിഡ് -19 എന്ന മഹാമാരി മനുഷ്യ ജീവനുകൾ കവർന്നെടുക്കുമ്പോൾ  ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ചു മുൻ കരുതലോടെ   കൊറോണ എന്ന വൈറസിന് നേരിടാമെന്ന് പറയുമ്പോഴും   ആദിവാസി    വിഭാഗങ്ങളെ   മനുഷ്യരായി കാണുവാൻ  സാധിക്കാത്തത് ഈ വിഭാഗങ്ങളോട് കാണിക്കുന്ന ജാതിപരമായ വിവേചനവും,  അവഗണനയും,    അനീതിയുമാണ് എന്നത് ഏറ്റവും വലിയ തെളിവാണ്  “തരിയോട് പത്താം മൈൽ” പ്രവർത്തിച്ചു വരുന്ന  സിൽവർ വുഡ്സ് റിസോർ  ട്ടിൽആദിവാസികൾക്ക്  ക്വാറന്റൈൻ  സൗകര്യം  റിസോർട്ട് ഉടമയും മാനേജരും  നിഷേധിച്ചത്. കുടകിൽ തൊഴിലിന് പോയി തിരിച്ച് നാട്ടിൽ എത്തിയ  18 പേരെയാണ്  റിസോർട്ട് ഉsമ കൾ കയറ്റാതിരുന്നത്. ഈ സംഭവത്തിൽ   വയനാട് ജില്ലാ  കലക്ടറുടെ   നിർദ്ദേശ പ്രകാരം കേസ് എടുത്ത് റിസോർട്ട് ഉടമകളെ അറസ്റ്റ് ചെയ്തു. കൂടാതെ റിസോർട്ട്  അവരിൽ നിന്ന് പിടിച്ചെടുക്കാൻ കളക്‌ടർ  നിർദ്ദേശിച്ചു. ജാതീയ വിവേചനം കാണിച്ചതിനെ റിസോർട്ട് ഉടമകൾക്കെതിരെ അട്രോസിറ്റി നിയമപ്രകാരം കേസെടുക്കണമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം ആവശ്യപ്പെട്ടു.
ഇപ്പോൾ ആദിവാസികൾക്ക് നിരീക്ഷണത്തിൽ കഴിയാൻ ഉള്ള സൗകര്യം ട്രൈബൽ ഹോസ്റ്റലുകളാണ്.  ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക്  നല്ല സ്ഥാപനങ്ങളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. മേൽ പറഞ്ഞ റിസോർട്ട് നടത്തിപ്പുകാർ പറഞ്ഞത് ജനറൽ കാററഗറി ഉള്ളവർക്ക് മാത്രമേ അവിടെ താമസ സൗകര്യം അനുവദിക്കുകയുള്ളു എന്നാണ്.  കേരളത്തിൽ രണ്ട് തവണ പ്രളയം വന്നപ്പോൾ ഇത്തരം  അവസ്ഥ ആണ് ഉണ്ടായത്.  വയനാട്ടിൽ  ഗവ: സ്കൂളുകൾ എല്ലാം തന്നെ ക്യാമ്പ്  ഉണ്ടാക്കി ആളുകളെ താമസിച്ചപ്പോൾ ആദിവാസികളുടെ കൂടെ ഒരുമിച്ച് ക്യാമ്പിൽ താമസിക്കില്ലെന്നും,  ആദിവാസികൾ ഉണ്ടാക്കുന്ന ഭക്ഷണം  കഴിക്കില്ലെന്നും ഇതര വിഭാഗക്കാർ  വാശിപിടിച്ചു. കൂടാതെ കോമൺ ബാത്ത് റൂം ആദിവാസികൾക്ക്. പിന്നെ, സിമൻറ് തറയിൽ കിടന്ന് ഉറക്കം. എന്നാൽ ഇതര വിഭാഗത്തിൽ ഉള്ളവർക്ക് നല്ല വൃത്തിയും ടൈലും ചെയ്ത ക്ലാസ് മുറി,  കിടക്കാൻ അധ്യാപകർ ഉപയോഗിച്ചു വരുന്ന ബാത്ത് റൂം ആണ് അനുവദിച്ചിരുന്നത്.  ഭക്ഷണം ഏറ്റവും ഒടുവിൽ കൊടുക്കുകയും,  വസ്ത്രങ്ങൾ അടക്കം  നല്ലത് എല്ലാം തിരഞ്ഞെടുക്കാൻ ഇവർ ധൃതി  കുട്ടുമ്പോൾ ആദിവാസി സഹോദരങ്ങൾ മെല്ലെ മാറി നിൽക്കും. മഴ കുറഞ്ഞ് തുടങ്ങിയാൽ സ്കൂളുകളിൽ പഠിത്തം തുടങ്ങണം.  ക്യാമ്പ് പിരിച്ച് വിടും. മതിയായ അന്വേഷണങ്ങൾ നടത്താതെ സുരക്ഷിതത്വം ഇല്ലാത്ത സ്ഥലത്തേയ്ക്ക  വീടിന്റെ അവിഷ്ടങ്ങൾ മാത്രം ശേഷിക്കുന്നിടത്ത്  പനമരം പഞ്ചായത്തിൽ പാതിരിയമ്പം ഊരിൽ  ഗീതയും ഭർത്താവും അഞ്ച് മക്കളും “ആട്ടിൻ കൂട്ടിൽ” താമസമാക്കിയത്. ഒന്നും ഞങ്ങൾ മറന്നിട്ടില്ല,,,,,,! റിസോർട്ട് ഉടമയായ കുടിയേറ്റ ക്കാരനോട് ഒരു കാര്യം പറയാൻ ഉള്ളത് നിങ്ങൾ റിസോർട്ട് ഉണ്ടാക്കി പണം സമ്പാദിക്കുന്നത് ആദിവാസികളുടെ ഭൂമിയിലാണ്. അല്ലാതെ കുടിയേറാൻ വയനാടിൻ ചുരം കയറി വരുമ്പോൾ നിങ്ങൾ മണ്ണ് കൊണ്ടുവന്നിട്ടില്ല. ഇവിടെത്തെ മണ്ണിനും, പെണ്ണിനും ചൂഷണം  ചെയ്തു' തട്ടിയെടുത്തവരാണ്  ഇപ്പോൾ ഈ സമൂഹത്തോട്  അവഗണനയും  വിവേചനയും കാണിക്കുന്നത്,,,,,! ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിച്ചു കൂടാ,,,,,,!
ഇതിന്  ശക്തമായ രീതിയിൽ  നേരിടുന്നതായിരിക്കാം,,,,,,,!! ഈ മണ്ണിൽ ജീവിക്കാൻ ഭരണഘടനാപരമായ അവകാശം  ഞങ്ങൾക്കുമുണ്ട്,,,,,,! ഒരുമിക്കാം അനിതീ ക്കെതിരെ ……. സാമൂഹിക  അകലം പാലിച്ചു  കൊണ്ട്,,,,!!
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *