May 18, 2024

വയനാട് ജില്ലയിലെ കോവിഡ് വ്യാപനം: സര്‍ക്കാര്‍ അലംഭാവം വെടിയണം: യൂത്ത് ലീഗ്

0
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് പോലീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും അശ്രദ്ധയാണെന്ന ഇടതുപക്ഷ മുന്നണി കണ്‍വീനര്‍ കെ വി മോഹനന്‍റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന്‍റെ പിഴവുകളെ മറച്ച് വെക്കാനുള്ള പാഴ്‌വേലയാണെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു. ട്രക്ക് ഡ്രൈവര്‍മാര്‍ ക്വാറന്‍റൈനില്‍ ഇരിക്കേണ്ടതില്ല എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ തലതിരിഞ്ഞ നിര്‍ദ്ദേശവും ആരോഗ്യ വകുപ്പിന്‍റെ അലംഭാവവും 
ജില്ലാ ഭരണകൂടത്തിന്‍റെ അശ്രദ്ധയും കാര്യങ്ങളെ സങ്കീര്‍ണ്ണമാക്കി.
വയനാട് ജില്ലയിലെ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇക്കാര്യത്തില്‍  കോവിഡ് പരിശോധനക്ക് സ്രവം എടുത്ത പോലീസുകാരനെ ക്വാറന്‍റൈനില്‍ ഇരുത്താതെ ഡ്യൂട്ടിക്ക് നിയോഗിച്ചെന്നതും പ്രഖ്യാപിച്ച ഷിഫ്റ്റ് സമ്പ്രദായം കൃത്യമായി നടപ്പിലാക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന വാര്‍ത്തകളും ഞെട്ടിപ്പിക്കുന്നതാണ്. പോസിറ്റീവ് ആയ രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ പോലും യഥാസമയം സാധിക്കുന്നില്ലയെന്നത് ഗൗരവതരമാണ്. മാനന്തവാടിയിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മയക്ക് മരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്ന കെ വി മോഹനന്‍റെ പ്രസ്താവന അത്യന്തം ഗൗരവമുള്ളതും അന്വേഷിക്കപ്പെടേണ്ടതുമാണ്. ദിവസത്തില്‍ ഒന്നും രണ്ടും തവണ മാധ്യമങ്ങളെ കാണുന്ന കലക്ടര്‍ പ്രകടനപരതക്കപ്പുറം
ആ തരത്തിലുള്ള ജാഗ്രത കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ കാണിക്കുന്നില്ല എന്നത് വസ്തുതയാണ്.  ഇടതുപക്ഷ ജില്ലാ കണ്‍വീനറുടെ പ്രസ്താവന സംബന്ധിച്ച് സി പി എം നിലപാട് വ്യക്തമാക്കണമെന്നും യൂത്ത് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ ആവശ്യപ്പെട്ടു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *