July 23, 2024

സർക്കാരിന്റെ വീഴ്ചകൾ മൂടിവക്കാൻ സി.പി.എം. ശ്രമമെന്ന് കെ.എൽ. പൗലോസ്

0
കൊറോണ മഹാമാരി വയനാട്ടിൽ വലിയ ആശങ്ക പരത്തുന്ന അവസ്ഥയിൽ എത്തിനിൽക്കുമ്പോൾ ജില്ലയിലെ ഏറ്റവും മുതിർന്ന സി.പി.എം നേതാവായ എൽ.ഡി.എഫ് ജില്ലാ കൺവീനർ ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തി നടത്തിയ വിമർശനവും അതിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നടത്തിയ വിശദീകരണവും സർക്കാരിന്റെ വീഴ്ചകൾ മൂടിവേക്കുന്നതിനുള്ള തന്ത്രമാണെന്ന് കെ.പി.സി.സി മെമ്പർ കെ.എൽ.  പൗലോസ് ആരോപിച്ചു.        കൊറോണ മഹാമാരി യെ പ്രതിരോധിക്കാൻ സർവ്വ സജ്ജമാണ് സംസ്ഥാനം എന്ന് തുടരെ അവകാശപ്പെടുന്ന സര്ക്കാര് തങ്ങളുടെ വീഴ്ചകൾക്ക് നേരെ ഇനിയെങ്കിലും കണ്ണ് തുറക്കണം. രാജ്യത്തുതന്നെ ഇൗ മഹാമാരി ആദ്യം പ്രത്യക്ഷപ്പെട്ടത് കേരളത്തിലാണ്. ആ ഘട്ടത്തിൽ പല രാജ്യങ്ങളിലും രോഗം പടരുന്നു ഉണ്ടായിരുന്നു. അപ്പോ നമ്മുടെ സര്ക്കാര് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് വിദേശത്തുള്ള മുഴുവൻ പ്രവാസികളെയും എത്ര യും വേഗം നാട്ടിലെത്തിക്കാൻ നടപടി.വേണമെന്നാണ്. തീർച്ചയായും നല്ലതുതന്നെ. എന്നാല് മലയാളികൾ ആയിരക്കണക്കിന് മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളത്. നമുക്ക് ഓർമയിൽ വന്നില്ല. അവിടങ്ങളിൽ ഇന്നത്തെപ്പോലെ രോഗം വ്യാപിക്കുന്നത് നു മുൻപ് അവരെ നമ്മുടെ നാട്ടിലെത്തിക്കാൻ കഴിയുമായിരുന്നു . അയൽ സംസ്ഥാനങ്ങളായ കർണാടകയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും നമ്മുടെ വെറുതെ കിടക്കുന്ന KSRTC ബസ്സുകളിൽ അവരെ എത്തി ക്കാമായിരുന്ന്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിനും.ഏർപ്പെടുത്താൻ കഴിയുമായിരുന്നു. അതിനു കഴിഞ്ഞില്ല.അവിടെയൊക്കെ രോഗം. പടർ ന്നപ്പോൾ അവിടെനിന്നും മലയാളികൾ രക്ഷാ മാർഗ്ഗം തേടി നമ്മുടെ അതിർത്തികളിൽ കൂട്ടമായെത്തി.നിർഭാഗ്യമെന്നു പറയട്ടെ അപ്പോഴേക്കും അവരിൽ ഒറ്റപ്പെട്ട ചിലർക്ക് രോഗ ലക്ഷണങ്ങളും ഉണ്ടായി. നേരത്തെ ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇൗ സാഹചര്യം ഒഴിവാക്കാമായിരുന്നു.       അങ്ങിനെ അതിർത്തിയിൽ എത്തുന്നവരും നിരീക്ഷണത്തിൽ ഉള്ളവരുമായി ആളുകളുമായി ഇടപെടുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും മറ്റ് ജീവനക്കാർക്കും സര്ക്കാര് നൽകുന്നത് കേവലം മാസ്‌ക്കും കൈയുറയും മാത്രമാണ്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അതുമാത്രം മതിയന്നാണോ? എന്നിട്ടും ഊണും ഉറക്കവും ഉപേക്ഷിച്ച്, സ്വന്തം വീടിനെ മറന്നും അവരിൽ മഹാഭൂരിപക്ഷവും സേവനം ചെയ്യുന്നു. അതിൽ വീഴ്ച വരുത്തുന്ന ഒറ്റപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുകയും വേണം.                        രോഗം സംശയിക്കുന്ന ജീവനക്കാരുടെ സ്രവം പരിശോധനക്കായി അയച്ചു കഴിഞ്ഞിട്ടും അവരെ ഡ്യൂട്ടിക്ക് വിട്ടിട്ടുണ്ടെങ്കിൽ അത് വലിയ വീഴ്ചയല്ലെ?             നമ്മൾ സർവ്വ സജ്ജമാണെന്ന് ദിനം പ്രതി ആനയിടുന്നവർ ഇത്തരം പ്രശ്നങ്ങൾ അവഗണിച്ചതുകൊണ്ടാണ് നമ്മുടെ ജില്ല ഇന്ന്. വലിയ ആശങ്കയിൽ. വന്നുപെട്ടത്. വീഴ്ചകൾ പരിഹരിച്ച് ജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ സർക്കാർ ഇനിയെങ്കിലും.തയ്യാറാവണമെന്നും പൗലോസ് ആവശ്യപ്പെട്ടു.കൊറോണ മഹാമാരി വയനാട്ടിൽ വലിയ ആശങ്ക പരത്തുന്ന അവസ്ഥയിൽ എത്തിനിൽക്കുമ്പോൾ ജില്ലയിലെ ഏറ്റവും മുതിർന്ന സിപിഎം നേതാവായ എൽഡിഎഫ് ജില്ലാ കൺവീനർ ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തി നടത്തിയ വിമർശനവും അതിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നടത്തിയ വിശദീകരണവും സർക്കാരിന്റെ വീഴ്ചകൾ മൂടിവേക്കുന്നതിനുള്ള തന്ത്രമാണെന്ന് കെപിസിസി മെമ്പർ കെ.എൽ..  പൗലോസ് ആരോപിച്ചു.        കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ സർവ്വ സജ്ജമാണ് സംസ്ഥാനം എന്ന് തുടരെ അവകാശപ്പെടുന്ന സര്ക്കാര് തങ്ങളുടെ വീഴ്ചകൾക്ക് നേരെ ഇനിയെങ്കിലും കണ്ണ് തുറക്കണം. രാജ്യത്തുതന്നെ ഇൗ മഹാമാരി ആദ്യം പ്രത്യക്ഷപ്പെട്ടത് കേരളത്തിലാണ്. ആ ഘട്ടത്തിൽ പല രാജ്യങ്ങളിലും രോഗം പടരുന്നു ഉണ്ടായിരുന്നു. അപ്പോ നമ്മുടെ സര്ക്കാര് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് വിദേശത്തുള്ള മുഴുവൻ പ്രവാസികളെയും എത്ര യും വേഗം നാട്ടിലെത്തിക്കാൻ നടപടി.വേണമെന്നാണ്. തീർച്ചയായും നല്ലതുതന്നെ. എന്നാല് മലയാളികൾ ആയിരക്കണക്കിന് മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളത്. നമുക്ക് ഓർമയിൽ വന്നില്ല. അവിടങ്ങളിൽ ഇന്നത്തെപ്പോലെ രോഗം വ്യാപിക്കുന്നത് നു മുൻപ് അവരെ നമ്മുടെ നാട്ടിലെത്തിക്കാൻ കഴിയുമായിരുന്നു . അയൽ സംസ്ഥാനങ്ങളായ കർണാടകയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും നമ്മുടെ വെറുതെ കിടക്കുന്ന KSRTC ബസ്സുകളിൽ അവരെ എത്തി ക്കാമായിരുന്ന്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിനും.ഏർപ്പെടുത്താൻ കഴിയുമായിരുന്നു. അതിനു കഴിഞ്ഞില്ല. അവിടെയൊക്കെ രോഗം. പടർന്നപ്പോൾ അവിടെനിന്നും മലയാളികൾ രക്ഷാ മാർഗ്ഗം തേടി നമ്മുടെ അതിർത്തികളിൽ കൂട്ടമായെത്തി.നിർഭാഗ്യമെന്നു പറയട്ടെ അപ്പോഴേക്കും അവരിൽ ഒറ്റപ്പെട്ട ചിലർക്ക് രോഗ ലക്ഷണങ്ങളും ഉണ്ടായി. നേരത്തെ ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇൗ സാഹചര്യം ഒഴിവാക്കാമായിരുന്നു.       അങ്ങിനെ അതിർത്തിയിൽ എത്തുന്നവരും നിരീക്ഷണത്തിൽ ഉള്ളവരുമായി ആളുകളുമായി ഇടപെടുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും മറ്റ് ജീവനക്കാർക്കും സര്ക്കാര് നൽകുന്നത് കേവലം മാസ്‌ക്കും കൈയുറയും മാത്രമാണ്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അതുമാത്രം മതിയന്നാണോ? എന്നിട്ടും ഊണും ഉറക്കവും ഉപേക്ഷിച്ച്, സ്വന്തം വീടിനെ മറന്നും അവരിൽ മഹാഭൂരിപക്ഷവും സേവനം ചെയ്യുന്നു. അതിൽ വീഴ്ച വരുത്തുന്ന ഒറ്റപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുകയും വേണം.                        രോഗം സംശയിക്കുന്ന ജീവനക്കാരുടെ സ്രവം പരിശോധനക്കായി അയച്ചു കഴിഞ്ഞിട്ടും അവരെ ഡ്യൂട്ടിക്ക് വിട്ടിട്ടുണ്ടെങ്കിൽ അത് വലിയ വീഴ്ചയാണ്.           നമ്മൾ സർവ്വ സജ്ജമാണെന്ന് ദിനം പ്രതി ആണയിടുന്നവർ ഇത്തരം പ്രശ്നങ്ങൾ അവഗണിച്ചതുകൊണ്ടാണ് നമ്മുടെ ജില്ല ഇന്ന്. വലിയ ആശങ്കയിൽ. വന്നുപെട്ടത്. വീഴ്ചകൾ പരിഹരിച്ച് ജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാവണമെന്നും പൗലോസ് ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *