March 29, 2024

ബോട്ടിൽ ആർട്ട് ക്ലിക്ക് ആകാൻ കൊറോണക്കാലം വേണ്ടി വന്നു : ക്ലമൻസി ചിത്രകാരിയാകാനും

0
Img 20200524 Wa0303.jpg
കൽപ്പറ്റ: അനേകം പേരുടെ ക്രിയാത്മകതയും സവിശേഷ കഴിവുകളും പ്രകടമാകാനും  ബോട്ടിൽ ആർട്ട് എന്ന കലാമേഖല ക്ലിക്കാകാനും ഒരു ലോക്ക് ഡൗണും കൊറോണക്കാലവും വരേണ്ടി വന്നു. ക്ലമൻസിയെന്ന ചിത്രകാരിയും പിറവിയെടുത്തത് ഇക്കാലത്താണ്. 

     ബോട്ടിൽ ആർട്ടിൽ മുൻപരിചയം ഇല്ലാതിരുന്ന   ക്ലമൻസി ലോക് ഡൗൺ സമയത്താണ് ഒഴിഞ്ഞ കുപ്പികളിൽ വർണ്ണം വിരിയിച്ച്  കലാരംഗത്തേക്ക് കടന്നുവന്നത്. ചെറിയ പെരുന്നാളിന് ആശംസകൾ നേർന്ന് നിരവധി കുപ്പികളിലാണ് വ്യത്യസ്തമായി  വിവിധ നിറങ്ങളിലും രൂപത്തിലും  കലാ വിരുതുകൾ തീർത്തിരിക്കുന്നത്. ഇതിനോടകം കുപ്പികളിൽ നിരവധി മോഡലുകൾ വരച്ചു. 
       വിവാഹവാർഷികങ്ങൾ, പിറന്നാളുകൾ , പ്രത്യേക ആഘോഷദിവസങ്ങളിൽ 
സമ്മാനങ്ങൾ കൊടുക്കാൻ കഴിയുന്നത്ര മനോഹരമാണ് ചിത്രങ്ങൾ. കാർട്ടൂണിലെയും,പുരാണ കഥകളിലെ കഥാപാത്രങ്ങൾ, വിവിധ കലാരൂപങ്ങൾ, ആരാധനമൂർത്തികൾ ഇവയൊക്കെയാണ്  വരകളിലെ ഇഷ്ടവിഷയങ്ങൾ. 
       ഫാബ്രിക് പെയിന്റ്, ബ്രഷ്‌, പാഴ് വസ്തുക്കൾ എന്നിവയാണ് ബോട്ടിൽ ആർട്ടിനു വേണ്ടി  ഉപയോഗിക്കുന്നത്. മുൻപരിചയം ഇല്ലാതിരുന്ന ക്ലാമൻസിക്ക് വരച്ചുതുടങ്ങിയപ്പോഴാണ് കുടുതൽ താല്പര്യം തോന്നിയത്. ഇതിനു വേണ്ടിയുള്ള വ്യത്യസ്തതയാർന്ന കുപ്പികളുടെ അന്വേഷണത്തിലാണ് ക്ലെമൻസി. ഇനിയും ഇത് തുടർന്നുകൊണ്ടുപോകണമെന്നാണ്  ആഗ്രഹമെന്നും അവർ പറഞ്ഞു.
വെള്ളമുണ്ട ഒഴുക്കൻമൂല  മാനിക്കൽ ബേബിയുടെ മകളയ ക്ലമൻസി  വെള്ളമുണ്ട അൽ ഫുർഖാൻ കോളേജിലെ  അധ്യാപികയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *