April 18, 2024

ബത്തേരി ലാബില്‍ കോവിഡ് പരിശോധന; ‘ട്രൂനാറ്റ്’ മെഷീന്‍ ഈയാഴ്ചയെത്തും

0



സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചതിനു പിന്നാലെ കോവിഡ് കണ്ടെത്താനും വഴിയൊരുങ്ങി. ഇതിനായി ഓര്‍ഡര്‍ ചെയ്ത 'ട്രൂനാറ്റ്' മെഷീന്‍ ഈ ആഴ്ചയെത്തും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന മൈക്രോബയോളജിസ്റ്റിനെ നിയമിച്ചു കഴിഞ്ഞു. മെഷീന്‍ എത്തിക്കഴിഞ്ഞാല്‍ ഐ.സി.എം.ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കോവിഡ് ടെസ്റ്റ് ലൈസന്‍സിന് അപേക്ഷിക്കാം. സാധാരണ നിലയില്‍ മൂന്നു ദിവസത്തിനകം അംഗീകാരം ലഭിക്കും. ബയോസേഫ്റ്റി കാബിനറ്റ്, വോര്‍ടെക്‌സ് മിക്‌സ്ചര്‍ തുടങ്ങിയ അവശ്യ ഉപകരണങ്ങള്‍ എന്‍.എച്ച്.എം. ഉറപ്പാക്കിയിട്ടുണ്ട്. രണ്ടു ലാബ് ടെക്‌നീഷ്യന്മാര്‍ ആലപ്പുഴ വൈറോളജി ലാബില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കി. പി.പി.ഇ കിറ്റ് ധരിക്കുന്നതിനും അഴിച്ചുമാറ്റുന്നതിനുമുള്ള സ്ഥലവും സെഗ്മെന്റേഷന്‍ മുറിയുമൊക്കെ ഒരുക്കി ലാബിന്റെ ബയോസേഫ്റ്റി ലെവല്‍ രണ്ടില്‍ നിന്നു മൂന്ന് ആക്കി ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സുല്‍ത്താന്‍ ബത്തേരി ലാബില്‍ മണിക്കൂറില്‍ രണ്ടു സാംപിളുകളാണ് പരിശോധിക്കാന്‍ കഴിയുക. ഇക്കാരണത്താല്‍ അടിയന്തര സ്വഭാവമുള്ള സ്രവപരിശോധനയ്ക്കാവും മുന്‍തൂക്കം. ലാബിലേക്ക് മറ്റൊരു പി.സി.ആര്‍ യന്ത്രം കൂടി വാങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 
198 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി
     കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 198 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന 8 പേര്‍ ഉള്‍പ്പെടെ 12 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. പുതുതായി നിരീക്ഷണത്തിലായ 169 പേര്‍ ഉള്‍പ്പെടെ 3755 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1596 പേര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാണ്.  
ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 1627 സാമ്പിളുകളില്‍ 1461 ആളുകളുടെ ഫലം ലഭിച്ചതില്‍ 1437 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 161 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും 1667 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍  ഫലം ലഭിച്ച 1429 എണ്ണവും നെഗറ്റീവാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 65 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *