March 29, 2024

കണ്ടൈൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ

0
മാനന്തവാടി: .മാനന്തവാടി മുനിസിപ്പാലിറ്റിയിൽ രോഗം സ്ഥിരീകരിച്ച ഡിവിഷനുകൾ ഒഴികെയുള്ള മുഴുവൻ പ്രദേശങ്ങളെയും കണ്ടൈൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.കഴിഞ്ഞ 64 ദിവസമായി മാനന്തവാടി പ്രദേശം നിശ്ചലമാണ് .വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിലൂടെ പഠനം ആരംഭിക്കാൻ പോകുകയാണ്.പഠനോപകരണങ്ങൾ നിർബന്ധമാണ്, മഴക്കാലം വരാൻ പോകുന്നു. നിരവധി വീടുകളുടെ അറ്റകുറ്റപണികൾ സ്തംഭനത്തിലാണ്. ഇനിയും മാർക്കറ്റുകൾ നിശ്ചലമായാൽ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കും അതിനാൽ കണ്ടൈൻമെൻ്റ് സോൺ അടിയന്തിരമായി പുനക്രമീകരിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയിലെ മററ് പ്രദേശങ്ങൾ പ്രവർത്തനക്ഷമമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നു് മാനന്തവാടിമർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടരി പി.വി മഹേഷ്, എൻ പി ഷിബി, എം.വി സുരേന്ദ്രൻ, കെ എക്സ് ജോർജ്, സി.കെ സുജിത്, എം.കെ ശിഹാബുദ്ദീൻ, എൻ വി അനിൽകുമാർ, ഇ.എ നാസിർ, കെ ഷാനസ്, ജോൺസൺ ജോൺ എന്നിവർ പ്രസംഗിച്ചു,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *