April 26, 2024

പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

0


    പനമരം ബ്ലോക്ക് പഞ്ചായത്തിലെ പുല്‍പ്പളളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ എം.എസ്.ഡി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവിലാണ് ആരോഗ്യ കേന്ദ്രം നിര്‍മ്മിച്ചത്.
ആശുപത്രിയുടെ താഴെയങ്ങാടിക്കടുത്തുള്ള 1 ഏക്കര്‍ സ്ഥലത്ത് മൂന്ന് നിലകളിലായി 18,000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുളളത്.  നാല് നിലകളിലേക്ക് ഉപയോഗിക്കാവുന്ന ലിഫ്റ്റ്, റാമ്പ് തുടങ്ങിയ സൗകര്യങ്ങളും ഫാര്‍മസി, വെയിറ്റിംഗ് സൗകര്യത്തോടു കൂടിയ ഒ.പി സെക്ഷന്‍, എല്ലാ ഭാഗങ്ങളിലും ആവശ്യത്തിനുള്ള ടോയ്‌ലെറ്റുകള്‍, വാഷിംഗ് ഏരിയ, ഓപ്പറേഷന്‍ തിയേറ്റര്‍, സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വാര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ കുടിവെള്ള സംവിധാനം ഒരുക്കുന്നതിനായി കുഴല്‍ക്കിണര്‍ നിര്‍മ്മിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ നിലവും ഭിത്തിയും ടൈല്‍ പതിക്കുകയും, പൂര്‍ണ്ണമായ വൈദ്യൂതീകരണം, നെറ്റ്‌വര്‍ക്ക് സംവിധാനം എന്നിവ ഉറപ്പ് വരുത്തിയാണ് ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.
         ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് കെട്ടിടം നിര്‍മ്മിച്ചത്. അമ്പലവയല്‍, മേപ്പാടി, പനമരം, പൊരുന്നന്നൂര്‍, മീനങ്ങാടി ആരോഗ്യ കേന്ദ്രങ്ങള്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെയും മാനന്തവാടി ജില്ലാ ആശുപത്രിയിലെയും ഡയാലിസിസ് സെന്ററുകള്‍, വൈത്തിരി താലൂക്ക് ആശുപത്രി, നൂല്‍പ്പുഴ, പൊഴുതന, പടിഞ്ഞാറത്തറ, തൊണ്ടരനാട്, ചുള്ളിയോട് എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അഞ്ചുകുന്ന്, ഓടപ്പള്ളം, ചെതലയം ഹോമിയോ ആശുപത്രികള്‍ വടുവന്‍ചാല്‍, കല്ലൂര്‍ ആയുല്‍വ്വേദ ആശുപത്രികളും പത്ത് സബ് സെന്ററുകളും നിര്‍മ്മിച്ചതും ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ്. 
 .
      ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ച പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാറിനെ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഒ. രഘു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഒ.കെ. സജിത് തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *