March 29, 2024

സി എച്ച് സെന്‍റര്‍ ജീവനക്കാരനെ പീഢിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണം: യൂത്ത് ലീഗ്

0
കല്‍പ്പറ്റ: ആവശ്യമായ രേഖകള്‍ സഹിതം സഹപ്രവര്‍ത്തകനെ കൊണ്ടു വിടാന്‍ വയനാട്ടിലേക്കെത്തിയ തിരുവനന്തപുരം സി എച്ച് സെന്‍റര്‍ പി ആ ഒ അബ്ദുള്‍ ഫത്താഹിനോട് ചുരത്തില്‍ വെച്ച് മോശമായി പെരുമാറിയും ഒരുപാട് സമയം തടഞ്ഞു വെച്ചും സി എച്ച് സെന്‍റര്‍ ജീവനക്കാരനെന്ന് പറഞ്ഞപ്പോള്‍ 'ഹാന്‍സ് കടത്തുന്ന ടീമല്ലേ' എന്ന് അവഹേളിക്കുകയും ചെയ്ത പോലീസ് സബ് ഇന്‍സ്പെക്ടര്‍െതിരെ വകുപ്പ് തല നടപടി വേണമെന്ന് ജില്ലാ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
 
ഇ.ടി മുഹമ്മദ് ബഷീർ എം പി ചെയർമാൻ ആയിട്ടുള്ള ക്യാൻസർ രോഗികളുടെ ആശ്രയ കേന്ദ്രമായ തിരുവനന്തപുരം സി എച്ച് സെന്റർ പി.ആർ ഒ ആയ ഫത്താഹ്, അവിടെ തന്നെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെ പോലീസ് അനുവദിച്ച പാസ് സഹിതമാണ് വയനാട്ടിലെ വീട്ടില്‍ എത്തിക്കുന്നതിന് വേണ്ടി എത്തിയത്. കൃത്യമായ രേഖകള്‍ കൈവശമുണ്ടായിട്ടും ഇവരെ മണിക്കൂറോളം ചുരത്തിൽ തടഞ്ഞുവെച്ചത് ഒരു നീലയിലും അംഗീകരിക്കാനാവില്ല. 
ദാഹജലം പോലും കൊടുക്കാതെയും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിയ്ക്കാൻ പോലും അനുവദിയ്ക്കാതെയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചത് പോലീസ് സംവിധാനങ്ങള്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ്. ആവശ്യമായ യാത്ര രേഖകള്‍ സഹിതം സി.എച്ച് സെന്ററിലെ ഒരു ജീവനക്കാരനെ
കൊണ്ടുവിടാന്‍ ഇന്നലെ വയനാട്ടിലേക്കെത്തിയതാണ് ഫത്തഹ്. ഇത് സംബന്ധിച്ച്
ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തിരമായി നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ പറഞ്ഞു….
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *