April 19, 2024

മൊണാലിസയെക്കാൾ സുന്ദരിയാണെന്റെ ഭാര്യ: വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടെ വസതിയിൽ വച്ച് സി.വി ഷിബുവിന് നൽകിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം.

0
Prw 669 M P Veerendrakumar M P Ku Bharya Usha Andhyachumbanam Nalkunnu 1.jpg
എം.പി.വീരേന്ദ്രകുമാർ / സി.വി. ഷിബു.
(2017 ഒക്ടോബർ 16 – ന് വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടെ വസതിയിൽ വച്ച് സി.വി ഷിബുവിന് നൽകിയ അഭിമുഖം
)


         ലോകത്ത് മറ്റൊരു ഭർത്താവും ഒരു ഭാര്യക്ക് കൊടുക്കാത്ത അഭിനന്ദനമാണ് എം.പി.വീരേന്ദ്രകുമാർ തന്റെ ഭാര്യ ഉഷക്ക് കൊടുത്തത്. കുടുംബ ബന്ധങ്ങൾക്ക് അമൂല്യത കൽപ്പിക്കുന്നവരാണ് ജൈനമതവിശ്വാസികൾ .പാരമ്പര്യ ജൈന കുടുംബത്തിൽ 1936 ജൂലൈ 22-ന് പദ്മപ്രഭാ ഗൗഡരുടെയും മരുദേവീ അവ്വയുടെയും മകനായി ജനിച്ച വീരേന്ദ്രകുമാർ അമേരിക്കയിലെ ഓഹിയോവിലുള്ള സിൻസിനാറ്റി സർവ്വകലാശാലയിൽ എം.ബി.എ.ക്ക് പഠിക്കുമ്പോഴാണ് ജയപ്രകാശ് നാരായണനിൽ നിന്ന് സോഷ്യലിസ്റ്റ് പാർട്ടിയുടെ അംഗത്വം  സ്വീകരിക്കുന്നത്.പിന്നീട് പാർട്ടി പ്രവർത്തനമായിരുന്നു കൂടുതൽ 'വീട്ടുകാരുമായി അടുപ്പമുണ്ടായിരുന്നെങ്കിലും  അടിയന്തരാവസ്ഥ കാലത്തെ ജയിൽ വാസമാണ് കുടുംബ ബന്ധങ്ങളുടെ വില മനസ്സിലാക്കി തന്നത്. ജയിലിലായിരുന്നപ്പോൾ മാസത്തിലൊരിക്കൽ മാത്രമായിരുന്ന വീട്ടുകാരെ കാണാൻ കഴിഞ്ഞത്. ജയിലധികാരികളുടെ അനുവാദം വാങ്ങി എന്നെ കാണാൻ ഭാര്യ ഉഷ വരുമായിരുന്നു' ഭാര്യക്ക് എന്നോടുള്ള അപാരമായ സ്നേഹം ഞാൻ തിരിച്ചറിഞ്ഞത് അവിടെ വച്ചാണ്. ജയിൽ മോചിതനായ ശേഷം 1978-ൽ ഭാര്യയെയും കൂട്ടി യൂറോപ്പിലേക്ക് യാത്ര പോയി. പാരീസിലെ മ്യൂസിയത്തിൽ വെച്ചാണ് മൊണാലിസയുടെ ചിത്രം  ചൂണ്ടിക്കാട്ടി  അതാരണന്ന് ഭാര്യ ചോദിച്ചത്. ലോകത്തെ ഏറ്റവും സുന്ദരിയായ മെണാലിസയെക്കാൾ സുന്ദരി നീയാണന്ന് അവിടെ വച്ചാണ് ഞാൻ ഉഷയോട് പറഞ്ഞത്. ഇന്നും ഞാനതാവർത്തിക്കുന്നു. ഒരു പക്ഷേ ഓരോ ഭർത്താവും തന്റെ ഭാര്യയിൽ ദർശിക്കേണ്ടത് ഈ സൗന്ദര്യബോധമാണ്.അപ്പോഴാണ് കുടുംബ ബന്ധങ്ങൾക്ക് പവിത്രത കൈവരികയുള്ളൂ. 
        യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. എല്ലാ ഭൂഖണ്ഡങ്ങളിലും പോയിട്ടുണ്ട്. ഏകദേശം എല്ലാ രാജ്യങ്ങളിലും രണ്ടും മൂന്നും പ്രാവശ്യമെങ്കിലും പോയിട്ടുണ്ട്. പറ്റുന്ന സമയങ്ങളിലെല്ലാം ഭാര്യയെയും കൂട്ടിയാണ് യാത്ര. വിയറ്റ്നാമിൽ മാത്രം ഇതുവരെ പോകാൻ സാധിച്ചിട്ടില്ല. ഓരോ യാത്ര ചെറിയ ഒരു യാത്രാവിവരണമെങ്കിലും എഴുതാൻ ശ്രമിക്കാറുണ്ടന്ന് വീരേന്ദ്രകമാർ പറയുന്നു


)
പരിസ്ഥിതി സംരക്ഷണമില്ലാതെ എനിക്ക് അധികാരം വേണ്ട: 

       ' മരംമുറി നിരോധനം പിൻവലിക്കില്ലന്ന ഉറച്ച നിലപാട് സ്വീകരിച്ചതിന് മന്ത്രി സ്ഥാനം നഷ്ടമാക്കിയ വ്യക്തിയാണ് ഞാൻ' 1987-ൽ വനം വകുപ്പ് മന്ത്രിയായി 48 മണിക്കൂറിനുള്ളിൽ ആ പദവി വേണ്ടെന്നു വച്ച എം.പി. വീരേന്ദ്രകുമാർ എം.പി. ഇതു പറയുമ്പോൾ ആ രാജിയിൽ ഇന്നും തെല്ലും കുറ്റബോധമില്ല.പകരം ആ മുഖത്ത് പ്രകടമാകുന്നത്  ആത്മാഭിമാനം മാത്രമാണ്. വനവും മരങ്ങളും പരിസ്ഥിതിയും പുഴകളും നദികളും കുളങ്ങളും തടാകങ്ങളുമെല്ലാം സംരംക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വവും കടമയുമാണ്. അധികാരത്തെക്കാൾ എനിക്ക് വലുത് ആ ഉത്തരവാദിത്വം നിർവ്വഹിക്കലാണ്. മന്ത്രിയായ ശേഷം ഞാൻ ആദ്യം ചെയ്തത് വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയാണ്. വനത്തിൽ നിന്ന് മരംമുറിക്കൽ, നദികളുടെയും പുഴകളു ടെയും ഉദ്ഭവസ്ഥാനത്ത് നിന്നും പുഴവക്കിൽ നിന്നും മരംമുറിക്കൽ എന്നിവ തടയണ മെന്ന ഉദ്ദേശത്തോടെയാണ്  സർക്കാർ ഉത്തരവിന് ശ്രമം തുടങ്ങിയത്. ഞാൻ ആവശ്യപ്പെട്ടത് പ്രകാരം അന്നത്തെ റവന്യു സെക്രട്ടറിയാണ് നോട്ട് തയ്യാറാക്കി തന്നത്.ഉടൻ തന്നെ മരംമുറി നിരോധന ഉത്തരവ് പുറത്തിറങ്ങി. ഗവൺമെന്റിന് പണം ആവശ്യമുണ്ട് ഖജനാവിലേക് പണം വരണമെങ്കിൽ മരം ലേലം ചെയ്യണം. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം വിളിച്ചത് ധനകാര്യ മന്ത്രിയാണ്. പിന്നാലെ മുഖ്യമന്ത്രിയും വിളിച്ചു. ഇറക്കിയ ഉത്തരവ് പിൻവലിക്കുന്ന പ്രശ്നമില്ലന്ന ഉറച്ച നിലപാടാണ് ഞാൻ സ്വീകരിച്ചത്. പകരം രാജിക്കത്ത് എഴുതി മുഖ്യമന്ത്രിക്ക് കൊടുത്തു .മന്ത്രി സ്ഥാനത്തെക്കാൾ എനിക്ക് വലുത് പരിസ്ഥിതി സംരക്ഷണമാണ്. പിന്നീട് പതിനഞ്ചിലധികം മന്ത്രി സഭായോഗങ്ങൾക്ക് ശേഷം മറ്റൊരു വകുപ്പ് നൽകി എന്നെ മന്ത്രിസഭയിലേക്കെടുത്തത്. ഞാൻ സോഷ്യലിസ്റ്റ് ആശയങ്ങളിലും ഗാന്ധിയൻ തത്വങ്ങളിലും  വിശ്വസിക്കുന്നയാളാണ്. ഡോ.. റാം മനോഹർ ലോഹ്യയാണ് എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി. ഓരോ പൗരനും പരിസ്ഥിതി സംരക്ഷണ ബോധ്യം ചെറുപ്പത്തിലെ വളർത്തിയെടുക്കണമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്.
      1960 കളിൽ ഗംഗാനദിയുടെ സംരക്ഷണം ആവശ്യപ്പെട്ട്  ഞങ്ങൾ സമരം ചെയ്തിരുന്നു. വെള്ളം നാം സൂക്ഷിച്ച്  മാത്രം ഉപയോഗിക്കണം.അത് വരും തലമുറക്കും വേണ്ടി നാം കരുതി വെക്കണം. സോഷ്യലിസ്റ്റ് പ്രവർത്തകർ ആദ്യം മുതൽ തന്നെ ജല സാക്ഷരതയിൽ ബോധവാൻമാരാണ്. സൈദ്ധാന്തിക ആശയങ്ങൾ എന്ന് മാത്രം കരുതി ഞങ്ങൾ മുമ്പ് വിളിച്ച മുദ്രാവാക്യങ്ങൾ ഇന്ന് ഓരോരുത്തർക്കും ജീവിതാനുഭവങ്ങളായി മാറിയിരിക്കുന്നു. നമ്മുടെ ജലസ്രോതസ്സുകളെ നാം നന്നായി സംരക്ഷിച്ചാൽ ഗൾഫുകാർ എണ്ണ വിൽക്കുന്നതിനെക്കാർ പണത്തിന് ഇന്ത്യക്ക് വെള്ളം വിൽക്കാൻ കഴിയുമായിരുന്നു. 2050 ആകുമ്പോഴേക്കും ഇന്ത്യയുടെയും ചൈനയുടെയും പ്രധാന പ്രശ്നം വെള്ളവും മാലിന്യവുമായിരിക്കും. – ' -വീരേന്ദ്രകുമാർ ഇത് പറയുമ്പോൾ വല്ലാത്തൊരു ആകുലതയും ആശങ്കയും ആ മുഖത്ത് കാണാമായിരുന്നു. 


അവസാനിക്കാത്ത വായന

വിശ്രമമില്ലാത്ത എഴുത്ത്.
    എം.എൽ.എ. ,എം പി., മന്ത്രി ,രാഷ്ട്രീയ നേതാവ് ,മാധ്യമ പ്രവർത്തകൻ അങ്ങനെ ഒരുപാട് അലങ്കാരങ്ങൾ പേരിന് നേരെയുണ്ടങ്കിലും എഴുത്ത് കാരൻ എന്നറിയപ്പെടാനാണ് എം.പി.ക്കിഷ്ടം.കുട്ടിക്കാലത്ത് ശീലിച്ചതാണ് വായന. എന്ത് തിരക്കിലും അത് മുടക്കാറില്ല. ജീവിതാനുഭവങ്ങളിൽ നിന്നും യാത്രകളിൽ നിന്നുമാണ് എഴുത്ത് തുടങ്ങിയത്.വിദേശങ്ങളിൽ  പോയാൽ കാറിൽ യാത്ര ചെയ്യാനാണിഷ്ടം. അടുത്തിടെ നടത്തിയ വിദേശയാത്രയിൽ ഫിൻലാൻഡിൽ നിന്നും ആരംഭിച്ച കാർ യാത്ര നോട്ട്കാപ്- നോർവെ – വഴി 7800 കിലോമീറ്റർ താണ്ടി ജർമ്മനിയിലാണ് അവസാനിച്ചത്. ഓരോ നാട്ടിലെയും ഭാഷ, സംസ്കാരം, ജീവിത രീതി എന്നിവ നീരീക്ഷിക്കുകയും പഠിക്കുകയും അവയെ ഭാരത സംസ്കാരത്തോട് താരതമ്യപ്പെടുത്തി മനസ്സിലാക്കുകയുമാണ് രീതി.
         കേരള സാഹിത്യ അക്കാദമി അവാർഡ് ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,രാജീവ് ഗാന്ധി ദേശീയ അവാർഡ് എന്നിവ ഉൾപ്പെടെ ഇരുപതിലധികം പ്രധാന പുരസ്കാരങ്ങൾ വീരേന്ദ്രകുമാറിന് ലഭിച്ചിട്ടുണ്ട്. ആമസോണും കുറെ വ്യകുലതകളും ,രാമന്റെ ദു:ഖം, ഹൈമവതഭൂവിൽ,ഗാട്ടും കാണാചരടും തുടങ്ങി ഇരുപതിലധികം പുസ്തകങ്ങൾ എഴുതിയ അദ്ദേഹം കഴിഞ്ഞ പത്ത് വർഷമായി സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള പുസ്തകം എഴുതി കൊണ്ടിരിക്കുകയാണ്. 1958-ൽ മദ്രാസിലെ വിവേകാനന്ദ കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടിയ വീരേന്ദ്രകുമാർ സ്വാമി വിവേകാനന്ദനെ പറ്റി നിരവധി ലേഖനങ്ങൾ ഇതിനോടകം എഴുതിയിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ആനുകാലിക സാഹചര്യത്തിൽ വിവേകാനന്ദ ദർശനങ്ങൾക്കും മൂല്യങ്ങൾക്കും ഉള്ള പ്രാധാന്യത്തെ ഊന്നി പറയുന്ന 'വിവേകാനന്ദ ' എന്ന ഗ്രന്ഥം ഡിസംബറിൽ പ്രസിദ്ധീകരിച്ചു. . 
        ജീവിതത്തിലെ ഏത് തിരക്കിനിടയിലും വായനക്ക് കൂടുതൽ സമയം കണ്ടെത്തും. വീട്ടിലെ സ്വന്തം ലൈബ്രറിയിൽ 42000 പുസ്തകങ്ങളുടെ  ശേഖരമാണുള്ളത്.1979 മുതൽ മാതൃഭൂമി പ്രിൻറിംഗ് ആന്റ് പബ്ലിഷിംഗ്‌ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ വീരേന്ദ്രകുമാർ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡണ്ട്, പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
.
മതേതരത്വം എനിക്ക് പ്രസംഗമല്ല: ജീവിതമാണ്.

       മതേതരത്വമെന്നത് പ്രസംഗിച്ചാൽ പോരാ അവനവന്റെ കുടുംബത്തിൽ നിന്ന് തുടങ്ങണം. എല്ലാ മതങ്ങളുടെയും നല്ല ആശയങ്ങൾ കുട്ടികളെ പറഞ് പരിശീലിപ്പിക്കണം. ഡോ :റാം മനോഹർ ലോഹ്യ നിരീശ്വരവാദിയായിരുന്നു. എന്നാൽ ഒരാളുടെയും മതവിശ്വാസത്തെ തടസ്സപ്പെടുത്തുകയോ നിരീശ്വരവാദത്തിന് പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. 1962-ൽ ഡോ.ലോഹ്യ   വയനാട്ടിൽ എന്റെ വീട്ടിൽ വന്ന് രണ്ട് ദിവസം താമസിച്ചിട്ടുണ്ട്. അന്നൊരു സംഭവമുണ്ടായി. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മൂത്തമകൾ അടുത്തുവന്ന് ഞങ്ങളെ ശ്രദ്ധിച്ചു നിന്നു. അവൾ പോയി കഴിഞപ്പോൾ ഡോ: ലോഹ്യ എന്നോട് ചോദിച്ചു. മകൾ വലുതായി കഴിയുമ്പോൾ മറ്റ് മതത്തിൽ പ്പെട്ട ആരെയെങ്കിലും സ്നേഹിച്ചാൽ വിവാഹം കഴിച്ചു കൊടുക്കുമോ? ജൈനമതക്കാരനായ ഞാൻ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല'. പിന്നെ ഞാൻ പറഞ്ഞു വിവാഹം കഴിച്ചുകൊടുക്കുമെന്ന് .ആ വാക്ക് ഞാൻ പിന്നീട് പാലിച്ചു. 
       എന്റെ ഒരു സഹോദരി രാജസ്ഥാനിലെ ബ്രാഹ്മണനെയാണ് വിവാഹം കഴിച്ചത്. മറ്റൊരു സഹോദരി  ക്രിസ്ത്യാനിയെ വിവാഹം കഴിച്ചു. മകന്റെ ഭാര്യ മഹാരാഷ്ട്രക്കാരിയാണ്. അവരുടെ സഹോദരി വിവാഹം ചെയ്തത് ഒരു മുസ്ളീമിനെയാണ്.   ഞാൻ അന്ന് കേന്ദ്ര മന്ത്രിയാണ്.  പാർട്ടിക്കാർ എന്റെ അടുത്ത് നിവേദനമായി എഴുതി നൽകി .മകന്റെ വിവാഹത്തിൽ നിന്ന് പിൻമാറണം എന്നായിരുന്നു ആവശ്യം. ഞാൻ അത് അംഗീകരിച്ചില്ല. വിവാഹം നടത്തി. മൂത്ത മകളുടെ മകൻ ഗുരുദ്വാരയിൽ വെച്ച് പഞ്ചാബിയെയാണ് വിവാഹം കഴിച്ചത്. രണ്ടാമത്തെ മകളുടെ ഭർത്താവ് – ചെറുപ്പത്തിൽ തന്നെ മരിച്ചു. വിധവയായ മകൾ മതാചാരപ്രകാരം  വെള്ള സാരിയുടുത്ത്  വീട്ടിൽ ചടഞു കൂടിയിരിപ്പായിരുന്നു. വീണ്ടും വിവാഹം നടത്താൻ മകളെ നിർബന്ധിച്ചു. തീയ്യ വിഭാഗത്തിൽ നിന്നാണ് വരനെ കണ്ടെത്തിയത്. അവരുടെ മകൻ വിവാഹം കഴിച്ചതും പഞ്ചാബിയെയാണ്. എന്റെ മൂന്നാമത്തെ മകൾ വിവാഹം കഴിച്ചതാകട്ടെ കർണാടകയിലെ കൊടകനെയാണ്. അങ്ങനെ ലോഹ്യയോടുള്ള എന്റെ പ്രതിബദ്ധത ഞാൻ ജീവിതത്തിലൂടെ പ്രകടമാക്കി. ഇന്ന് എന്റെ വീട് സംസ്കാരങ്ങളുടെയും മതങ്ങളുടെയും ആചാരങ്ങളുടെയും സംഗമ വേദിയാണ്. വീട്ടിൽ ഞങ്ങൾ പല ഭാഷകൾ സംസാരിക്കുന്നു. ആർക്കും ആരോടും പരിഭവമില്ല .ജീവിതം സന്തോഷമാണ് എന്ന്  എല്ലാവരും അനുഭവിച്ചറിയുന്നു.
     നിർബന്ധിച്ചുള്ള മത പരിവർത്തനമാണ് നാം എതിർ ക്കേണ്ടത്.ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമനുസരിച്ച് ആർക്കും ഏത് മതത്തിലും വിശ്വസിക്കാം. ഇന്ന് ഭാരതത്തിൽ മതേതരത്വം വലിയ വെല്ലു വിളി നേരിടുകയാണ്. ഗാന്ധിയൻ ആശയങ്ങൾക്ക് ഏറെ പ്രാധാന്യ മുള്ള കാലഘട്ടമാണിത്. ജീവിതം എന്നെ പഠിപ്പിച്ച പാഠമതാണ്.
    ആശയപരമായ ഐക്യത്തിലാണ് വ്യക്തി ബന്ധങ്ങൾ കൂടുതൽ ദൃഢമാകുന്നത്. അത് വീട്ടിലായാലും സമൂഹത്തിലായാലും രാഷ്ട്രീയ പാർട്ടിയിലായാലും. അവനവന് മാത്രം വളരണം എന്ന കാഴ്ചപ്പാട് മാറ്റി സമൂഹം വളരണം  എന്ന ചിന്ത രൂപപ്പെടണം .ഭരണകർത്താക്കൾ അതിനാണ് ശ്രമിക്കേണ്ടത്.
നമ്മുടെ രാജ്യത്തെ കുറിച്ചും ഇവിടുത്തെ ഓരോ പൗരനെ കുറിച്ച് വ്യക്തമായ നിരീക്ഷണവും കാഴ്ചപ്പാടും  ദീർഘ വീക്ഷണവുമുള്ള രാഷ്ട്രതന്ത്രജ്ഞനാണ് എം.പി.വീരേന്ദ്രകുമാർ എം.പി. പതിറ്റാണ്ടുകൾക്ക് മുമ്പ് അദ്ദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്തത് ഇന്ന് യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്നു. ഒട്ടേറെ ഭാഷകളും സംസ്കാരങ്ങളും ജാതികളും ഉപജാതികളും ഉള്ള  ഭാരതത്തിന്റെ നാനാത്വത്തിലെ ഏകത്വത്തിന് കളങ്കമേറ്റുകൊണ്ടിരിക്കുന്ന വർത്തമാനകാലഘട്ടത്തിലും അദ്ദേഹത്തിന്റെ ആശങ്കകൾക്ക് അവസാനമില്ല. 

          നാനാത്വത്തിലെ ഏകത്വം സംരക്ഷിക്കാനല്ല മറിച്ച് ഐകരൂപത്തിലെ ഐക്യതക്കാണ് ഇന്ന് ഭൂരിപക്ഷത്തിലെ ന്യൂനപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു വ്യക്തിക്കോ സംഘടനക്കോ കുടുംബത്തിന്  പോലുമോ സ്വാതന്ത്ര്യവും സ്വകാര്യതയും ഇല്ലാതാക്കാനാണ് മനഃപുർവ്വമായ ശ്രമം നടന്നു കൊണ്ടിരിക്കുന്നത്.- ഇതിനെതിരെ  ആശയ പരമായും അല്ലാതെയും ചെറുത്ത് നിൽനിൽപ്പുകൾ ആവശ്യമായി വന്നിരിക്കുന്നു. രാഷ്ട്രീയത്തിനപ്പുറമുള്ള യോജിപ്പിന്റെ കാലം ആയി എന്ന് നമ്മെ ഓർമ്മ പ്പെടുത്തുന്നതാണ് ഓരോ സംഭവ ങ്ങളുമെന്ന് വീരേന്ദ്രകുമാർ പറയുന്നു 
              ഇന്ത്യയുടെ സമ്പത്ത് കുത്തകകൾക്ക് പണയ പ്പെടുത്തുക മാത്രമല്ല വൈവിധ്യങ്ങളുടെ യോജിപ്പ് ഇല്ലാതാക്കി രാഷ്ട്രത്തെ ശിഥിലമാക്കാനാണ് ശ്രമം നടന്നു കൊണ്ടിരിക്കുന്നത്.
        ഇതിനെതിരെ തന്റെ കാഴ്ചപ്പാടുകളെ വിശദീകരിക്കുകയായിരുന്നു എം.പി.വീരേന്ദ്രകുമാർ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *