May 16, 2024

കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പാലിയേറ്റീവ് ഗ്രൂപ്പിന്‍റെ ആദരം .

0
Img 20200530 Wa0163.jpg
പടിഞ്ഞാറത്തറ: കോവിഡ് കാലത്ത് സ്വന്തം ജീവന്‍ പോലും പണയം വെച്ച് നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസ് വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥരെയും ആശാ വളണ്ടിയര്‍മാരെയും തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ രംഗങ്ങളിലടക്കം സ്തുത്യര്‍ഹമായ സേവനം ചെയ്ത് വിരമിക്കുന്ന പടിഞ്ഞാറത്തറ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി പ്രകാശന് ചടങ്ങില്‍ വെച്ച് യാത്രയയപ്പ് നല്‍കി.
ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ആശാ വളണ്ടിയര്‍മാര്‍ കോവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്നത്. സമൂഹത്തിന്‍റെ അജ്ഞത കൊണ്ട് തന്നെ ഒരുപാട് അവഗണന ഇവര്‍ ഈ സമയത്ത് നേരിടേണ്ടി വരുന്നുണ്ട്. ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെയും സ്ഥിതി മറിച്ചല്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയം മുതല്‍ ഏറെ ത്യാഗ മനസോടെ പ്രവര്‍ത്തിച്ചു വരുന്ന പോലീസ് സംവിധാനവും നാട്ടില്‍ ഈ പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ വലിയ സേവനങ്ങളാണ് ചെയ്ത് വരുന്നത്. ഈ അവസ്ഥയില്‍ ഈ രണ്ട് വിഭാഗത്തെയും അകറ്റി നിര്‍ത്താതെ ചേര്‍ത്ത് പിടിക്കുകയാണ് പാലിയേറ്റീവ് സപ്പോര്‍ട്ടിങ് ഗ്രൂപ്പ് അംഗങ്ങള്‍. പൊന്നാടയണിയിച്ചും മധുരം നല്‍കിയും പൂക്കള്‍ കൈമാറിയും ഹൃദയം കൊണ്ട് അവരെ ആദരിച്ചു. 
സബ് ഇന്‍സ്പെക്ടര്‍മാരായ ഇ കെ അബൂബക്കര്‍, കെ ദിനേഷ്, അസി. എസ് ഐ മാരായ കെ പി മുരളീധരന്‍, എം നൗഷാദ്, ചന്ദ്രന്‍, ഡോ. വിജേഷ്, ഡോ. ഹസ്ന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തോമസ്, ഹെഡ് നഴ്സ് എല്‍സമ്മ, ആശാ വര്‍ക്കര്‍മാര്‍മാരുടെ പ്രതിനിധി സിബി എഡ്വേര്‍ഡ്, ഫിസിയോതെറാപ്പിസ്റ്റ് സനല്‍രാജ്, പാലിയേറ്റീവ് വളണ്ടിയര്‍മാരായ വി മുസ്തഫ, പി കെ മുസ്തഫ, ശാന്തി അനില്‍, കെ ടി ഷിബു, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എം ശിവാനന്ദന്‍ സ്വാഗതവും ജൂലി മാത്യു നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *