May 4, 2024

മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കണം: യൂത്ത് കോൺഗ്രസ്സ്

0
Img 20200603 Wa0186.jpg
കൽപ്പറ്റ – കോവിഡ് കാലത്ത് ഓൺലൈൻ പഠനം ആരംഭിച്ചു എന്ന് ഖ്യാതി പറയുന്ന സർക്കാർ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമെരുക്കാൻ തയ്യാറാവണമെന്നും . ജില്ലയിലെ നിരവധി ആദിവാസി കോളനികളിൻ നിലവിൽ യാതൊരു സൗകര്യവും ഒരുക്കാൻ ഭരണാധികാരി ക്കൾ  തയ്യാറാവത്തത്  ആദിവാസി സമൂഹത്തോട് സർക്കാർ കാണിക്കുന്ന അവഹേളനമാണെന്നും. ഇനി ഒരു വിദ്യാർത്ഥിയും സൗകര്യമില്ലാതെ പഠനം മുടക്കിയത്തിൻ്റെ പേരിൽ ആത്മഹത്യ ചെയ്യാൻ ഇടവരരുതെന്നും  യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ പറഞ്ഞു. ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പoന സൗകര്യ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലയിലെ 100 യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ വീടുകളിൽ ഓൺലൈൻ പഠനമുറികൾ ഒരുക്കി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യം യൂത്ത് കോൺഗ്രസ്സ് ഒരുക്കുമെന്നും  അറിയിച്ചു.അഗസ്റ്റ്യൻ പുൽപ്പള്ളി, ജിജോ പൊടിമറ്റത്തിൽ, മുസ്തഫ എറമ്പയിൽ, റോബിൻ പനമരം, രോഹിത് ബോധി,ഷൈജൽ.വി സി ,അസീസ് വാളാട് ,എ ബിൻ മുട്ടപ്പള്ളി, തുടങ്ങിയവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *