April 27, 2024

‘വെറ്ററിനറി ഡോക്ടറോട് ചോദിക്കാം’ : ഓൺലൈൻ കർഷക സൗഹാർദ്ദ സംവാദ പരമ്പര തുടങ്ങി.

0
കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ സംരംഭകത്വ വിഭാഗത്തിന്റെ കീഴിലുള്ള അക്കാദമിക് സ്റ്റാഫ് കോളേജും ഡയറക്ട്രേറ്റ് ഓഫ് ഫാംസും കൂടി  ജൂൺ മാസം 3 മുതൽ 30 വരെയുള്ള ദിവസങ്ങളിലായി നടത്തുന്ന 20 വിദഗ്‌ധ പ്രഭാഷണങ്ങൾ അടങ്ങുന്ന 'വെറ്ററിനറി ഡോക്ടറോട് ചോദിക്കാം' എന്ന ഓൺലൈൻ കർഷക സൗഹാർദ്ദ സംവാദ പരമ്പരയുടെ ഉദ്‌ഘാടനം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ.ശശീന്ദ്രനാഥ് നിർവഹിച്ചു. സംരംഭകത്വവിഭാഗത്തിന്റെ മേധാവി ഡോ. എം.കെ. നാരായണൻ അധ്യക്ഷത വഹിച്ചു.
നിലവിലെ ആഗോള സാഹചര്യത്തിൽ ദുരന്ത നിവാരണത്തിന് ഊന്നൽ നൽകുന്ന ഈ പ്രഭാഷണ ശൃഖല വളർത്തു മൃഗങ്ങളുടെ ശാരീരിക ആരോഗ്യവും അതുവഴി കർഷകന്റെ മാനസിക ആരോഗ്യവും സുസ്ഥിരമായി നിലനിർത്തേണ്ടതിന്റെ ആവശ്യകതക്ക് പ്രാധാന്യം നൽകുന്നു.
കന്നുകാലികൾ, ഓമനമൃഗങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ പരിപാലനം, തൊഴുത്തിന്റെ ഘടന, പരാദങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷണം, മൃഗങ്ങളുടെ ആഹാരക്രമം, പ്രത്യുല്പാദനം എന്നിവയെകുറിച്ച് കർഷകർക്ക് വെറ്ററിനറി സർവ്വകലാശാലയുടെ വിദഗ്ധരുമായി സംവദിക്കാം, സംശയനിവാരണം നടത്താം.  സും ക്ലൗഡ് മീറ്റിംഗ് ആപ്പ് വഴി '9895213500 ' എന്ന ഐ.ഡി. ലൂടെ പൊതുജനങ്ങൾക്ക് ഓൺലൈൻ സംവേദന പരമ്പരയിൽ പങ്കെടുക്കാൻ കഴിയുന്നതാണ്. ഈ പരിപാടി വെറ്ററിനറി സർവ്വകലാശാലയുടെ സംരംഭകത്വ വിഭാഗത്തിന്റെ 'Director  of Entrepreneurship, KVASU' എന്ന ഫേസ്ബുക് പേജിലൂടെ കാണാൻ കഴിയുന്നതാണ് . സംവേദന പരിപാടിയുടെ വിവരങ്ങൾ ഫേസ്ബുക്കിൽ ലഭ്യമാണ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *