May 6, 2024

വയനാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. : മൈസൂരുവിൽ നിന്ന് വന്ന പനമരം സ്വദേശികൾക്കും കൊവിഡ് 19

0
ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
     ജില്ലയില്‍ വെളളിയാഴ്ച്ച മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍നിന്ന് തിരിച്ചെത്തിയ പനമരം പഞ്ചായത്ത് പരിധിയിലെ 48 ഉം 20 ഉം വയസ്സ് പ്രായമുള്ളവര്‍ക്കും മെയ് 20 ന് ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി  കേരളത്തില്‍ തിരിച്ചെത്തിയ കല്‍പ്പറ്റ സ്വദേശിയായ 63 വയസുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പനമരം സ്വദേശികള്‍ മേയ് 28 നാണ് മൈസൂരില്‍ നിന്നും മുത്തങ്ങ ചെക്ക് പോസ്റ്റില്‍ എത്തിയത്. സാമ്പിള്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മൂന്ന് പേരെയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റുചെയ്തു. 
     രോഗം സ്ഥിരീകരിച്ച് 16 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും  രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയില്‍ കഴിയുന്നത്. വെളളിയാഴ്ച്ച  നിരീക്ഷണത്തിലായ 394 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3835 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 25 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 823 ആളുകള്‍ ഉള്‍പ്പെടെ 1846 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുണ്ട്. 248 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
   ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 2111 ആളുകളുടെ സാമ്പിളുകളില്‍ 1732 ആളുകളുടെ ഫലം ലഭിച്ചതില്‍ 1698 എണ്ണം നെഗറ്റീവാണ്. 374 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 2419 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് ഇതില്‍ ഫലം ലഭിച്ച 1877 ല്‍ 1871 എണ്ണം നെഗറ്റീവാണ്. 542 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

     ജില്ലയിലെ 14 അതിര്‍ത്തി ചെക്ക്  പോസ്റ്റുകളില്‍ 2918 വാഹനങ്ങളിലായി എത്തിയ 5612 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ വെളളിയാഴ്ച്ച നിരീക്ഷണത്തില്‍ കഴിയുന്ന 192 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ കഴിയുന്ന 129 രോഗികള്‍ക്ക്  ആവശ്യമായ പരിചരണം നല്‍കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *