ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ കണ്ണാടി സമരം നടത്തി
കല്‍പ്പറ്റ: 70 കോടി രൂപയുടെ ശിവഗിരി ടൂറിസം സര്‍ക്യൂട്ട്, 85 കോടി രൂപയുടെ കേരള സ്പിരിച്വല്‍ സര്‍ക്യൂട്ട് പദ്ധതികള്‍ ഉപേക്ഷിച്ചു കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാട്ടിയ വിവേചനത്തില്‍ പ്രതിഷേധിച്ച് കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ കണ്ണാടി സമരം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സജീവന്‍ മടക്കിമല അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി സീത വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഒ.പി. മുഹമ്മദുകുട്ടി, എം.പി. മജീദ്, ബെന്‍ഹര്‍ മേപ്പാടി, ബഷീര്‍ മുട്ടില്‍, ഷഹീര്‍ കല്‍പ്പറ്റ എന്നിവര്‍ പ്രസംഗിച്ചു
Leave a Reply