April 26, 2024

ചീക്കല്ലൂർ- മേച്ചേരി- പനമരം റോഡിന്റെ ഓരങ്ങളി ഫലവൃക്ഷ – ഔഷധ പ്രാധാന്യമുള്ള തൈകൾ നട്ടു.

0
Img 20200605 Wa0279.jpg
റെഡ് ക്രോസ് പരി:സ്ഥിതി ദിനാചരണം.
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പനമരം പഞ്ചായത്തിലെ പുതിയതായി ടാറിംങ്ങ് നിർമ്മാണം പൂർത്തിയാക്കിയ ചീക്കല്ലൂർ- മേച്ചേരി- പനമരം റോഡിന്റെ ഓരങ്ങളിലായി 100-ൽ അധികം ഫലവൃക്ഷ – ഔഷധ പ്രാധാന്യമുള്ള വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. തൈകളുടെ സംരക്ഷണത്തിനും മേൽനോട്ടത്തിനും പുറമേ കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു.
              കൂടാതെ വിവിധ പ്രദേശങ്ങളിലെ റെഡ്ക്രോസ് വളണ്ടിയേഴ്സ് അതാത് പ്രദേശങ്ങളിൽ തൈകൾ നട്ടു കൊണ്ട് ഈ മഹത്തായ ഉദ്യമത്തിൽ പങ്കാളികളായി.
           റെഡ് ക്രോസ് ജില്ലാ ചെയർമാൻ അഡ്വ.ജോർജ്  വാത്തുപറമ്പിൽ തൈകൾ നട്ട് കൊണ്ടു് പരി:സ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി മനോജ്.Kപനമരം, സജിത് , മാമ്മു, ഷമീർ കമ്പളക്കാട് ,മുരളി പുളിക്കൽ, മുഹമ്മദ് വടോച്ചാൽ തുടങ്ങിയവർ നേതൃത്വം നൽകി.പ്രാദേശിക പരിസ്ഥിതി കമ്മിറ്റി ഭാരവാഹികളായി  ഗണേഷൻ.K .[പ്രസിഡന്റ്] , വിഷ്ണു ടി.എം.,[വൈ .. പ്രസിഡൻറ് ], റസാഖ് .എം.[സെക്രട്ടറി ], റിനീഷ്.എസ്.[  ട്രഷറർ ] എന്നിവരെ തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *