ശമ്പളം ചോദിച്ച ജേണലിസം മേധാവിയെ പിരിച്ചു വിട്ടു :ഓറിയൻറൽ കോളേജിൽ അദ്ധ്യാപക സമരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ:
വയനാട് ലക്കിടി ഓറിയന്റൽ കോളെജിൽ അദ്ധ്യാപക സമരം. ഫെബ്രുവരി മുതലുള്ള ശമ്പളം അദ്ധ്യാപകർക്ക് നൽകാത്തതുമായി ബന്ധപ്പെട്ട  ചർച്ചകൾ  വിഫലമാകുകയും, MCJ ഡിപ്പാർട്ട്മെന്റ് ഹെഡിനെ പിരിച്ചു വിടുകയും ചെയ്തതോടെയാണ് വനിതാ അദ്ധ്യാപകരടക്കം രാത്രി വൈകിയും കോളേജിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഏപ്രിൽ മെയ് മാസം ജോലി ചെയ്യിപ്പിക്കുകയും, സാലറി നൽകാതിരിക്കുകയും ചെയ്ത മാനേജ്മെന്റ് നടപടിയിൽ നേരത്തെ കോളെജിലെ അധ്യാപകർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.എന്നാൽ മെയ് 28 ന് മാർച്ച് ഏപ്രിൽ മെയ് ശമ്പളമില്ല എന്ന് ഒദ്യോഗികമായി അറിയിക്കുകയും ചെയ്യുകയാണുണ്ടായത്.
ജൂൺ 3 വരെ ഒപ്പിടുകയും, യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് ഇൻവിജിലേറ്റർ ആയി പോകുകയും, ചെയ്ത ആളെ ശമ്പളം ചോദിച്ചതിന്റെ പേരിൽ ജൂൺ 1 ന് കാലാവധി അവസാനിച്ചു എന്ന് പറഞ്ഞ്, രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യുകയാണുണ്ടായത്. യൂണിവേഴ്സിറ്റിയുടെയും, സർക്കാരിന്റെയും, കേന്ദ്ര സർക്കാരിന്റെയും  അടക്കം കോ വിഡ് കാലത്തെ നിയമങ്ങൾ  സർക്കുലർ  ആയിനിലനിൽക്കെയാണ് ഇത്തരത്തിൽ ഒരു നടപടി…. ഒരു കൂട്ടം അദ്ധ്യാപകർ പെരുവഴിയിലായിരിക്കുന്ന ഈ അവസ്ഥയിൽ, ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകർ
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

One thought on “ശമ്പളം ചോദിച്ച ജേണലിസം മേധാവിയെ പിരിച്ചു വിട്ടു :ഓറിയൻറൽ കോളേജിൽ അദ്ധ്യാപക സമരം”

 1. ഇതുപോലെ തന്നെ അല്ലെ വൈത്തിരി വില്ലേജ് റിസോർട്ടിലേം Gm നെ അവർ പിരിച്ചു വിട്ടു, സാലറി ചോദിച്ചതിന്..

Leave a Reply

Your email address will not be published. Required fields are marked *