വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തിയത് 17671 പേര്‍
കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് തിരിച്ചെത്തിയത് 17671 പേര്‍. ഇതില്‍ 5 പ്രവാസികള്‍ മറ്റ് ജില്ലകളില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ 379 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. കൂടുതല്‍ പേര്‍ എത്തിയത് യു.എ.ഇയില്‍ നിന്നാണ് – 147 പേര്‍. ജില്ലയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി സജ്ജീകരിച്ചിട്ടുള്ള കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലുമാണ് ഇവര്‍ നിരീക്ഷണത്തിലുള്ളത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മുത്തങ്ങ ചെക് പോസ്റ്റിലൂടെ ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ജില്ലയിലേക്കെത്തിയത് 6606 വാഹനങ്ങളാണ്. 11,351 പുരുഷന്മാരും, 4138 സ്ത്രീകളും 1803 കുട്ടികളുമാണ് അതിര്‍ത്തി ചെക് പോസ്റ്റിലൂടെ ജില്ലയിലെത്തിയത്. 1684 പേരാണ് അതിര്‍ത്തിയില്‍ സജ്ജീകരിച്ചിട്ടുള്ള കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1070 പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരാണ്.
Leave a Reply