ജോർജ്ജ് കുഴിവേലിയുടെ സ്മരണാർത്ഥം സ്മാർട്ട് ടി വി വിതരണം ചെയ്തു.
അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ജോർജ്ജ് കുഴിവേലിയുടെ സ്മരണാർത്ഥം കുടുംബാഗങ്ങൾ എടവക പഞ്ചായത്തിലെ ദ്വാരക എ.യു പി, ചെമ്പിലോട് എൽ പി, പൈങ്ങാട്ടിരി എൽ പി, പുതിയിടം എൽ പി എന്നീ സ്ക്കൂളുകൾക്ക് ഓൺ ലൈൻ ക്ളാസ്സുകളുടെ ഭാഗമായി
നൽകുന്ന സ്മാർട്ട് ടി വി യുടെ വിതരണം ഒ ആർ കേളു എം എൽ എ നിർവ്വഹിച്ചു, ഗ്രാമ പഞ്ചായത്തംഗം വെള്ളൻ അധ്യക്ഷത വഹിച്ചു, മനു ജി കുഴിവേലി, എം പി വത്സൻ, ജസ്റ്റിൻ ബേബി, കെ ആർ ജയപ്രകാശ്, കെ മുരളീധരൻ, വിജയൻ കുഴിവേലി, കെ എ മുഹമ്മദാലി, മേഴ്സി ലൂയിസ്
എന്നിവർ സംസാരിച്ചു
Leave a Reply