May 2, 2024

എം.എല്‍.എ. ഫണ്ട് അനുവദിച്ചു.

0

എം.എല്‍.എ.മാരുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ എരുവഞ്ചേരി കോളനി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചു.
തദ്ദേശ സ്ഥാപനങ്ങള്‍ 
ഖരമാലിന്യ സംസ്‌കരണ പ്ലാന്‍ തയ്യാറാക്കണം
മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്‍ തയ്യാറാക്കണമെന്ന്  ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.  ഖര മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.  മാലിന്യം സംസ്‌കരിക്കുന്നവരെയും അസംഘടിത മേഖലകളില്‍ ഉള്ളവരെയും രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം.  മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം.  ഖര മാലിന്യ സംസ്‌കരണത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് ബോധവല്‍കരണം നല്‍കണം.  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശിച്ചു.  നിയമ വിരുദ്ധമായി മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക്  നടപടി സ്വീകരിക്കാവുന്നതാണെന്നും അറിയിപ്പില്‍ പറഞ്ഞു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *