അപ്പപാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം: യൂത്ത് കോൺഗ്രസ്സ് .
തിരുനെല്ലി: ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും ഏറെ ആശ്രയിക്കുന്ന തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യത്തിൽ യു.ഡി.എഫ് ഗവൺമെൻ്റിൻ്റെ ഭരണസമയത്ത് നിലവിലുണ്ടായിരുന്ന കിടത്തി ചികിത്സ പുനരാംരഭിക്കമെന്നും രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് തിരുനെല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.. എട്ട് ഡോക്ടർമാർ നിലവിലുണ്ടായിട്ടും എല്ലാ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും കിടത്തി ചികിത്സ നിർത്തലാക്കിയത് സ്വന്തം പഞ്ചായത്തിലെ ജനങ്ങളോടുള്ള എം.എൻ.എ ഒ .ആർ കേളുവിൻ്റെ കരുതലാണെന്നും .രണ്ട് ലാബ് ടെക്നീഷ്യൻമാർ ഉണ്ടായിരുന്ന ആശുപത്രിയിൽ നിന്ന് ഒരാളെ കൽപ്പറ്റയിലേക്ക് മാറ്റി നിയമിച്ചിടും. ജില്ലയിൽ കുരങ്ങ് പനി ഏറ്റവും കൂടുതൽ ബാധിച്ച പഞ്ചായത്തായിടുപ്പോലും കഴിഞ്ഞ എട്ട് മാസമായി ആശുപത്രിയിലെ ജെ.പി.എച്ച്.എൻ പോസ്റ്റ് കഴിഞ്ഞ് കിടക്കുകയാണെ ന്നും. എല്ലാ സൗകര്യങ്ങളുമുള്ള അപ്പപ്പാറ ആശുപത്രിയിൽ കുരങ്ങ് പനി ചികിത്സ ആരംഭിക്കുന്നതിന് പകരം കിലോമീറ്ററുക്കൾ സഞ്ചരിച്ച് ബത്തേരിയിൽ പോയി ചികിത്സ തേടേണ്ട സ്ഥിതിയാണ് തിരുനെല്ലികാർക്ക് നിലവിലുള്ളത്. സ്വന്തം പഞ്ചായത്തിലെ ആശുപത്രിയുടെ കാര്യങ്ങൾ പോലും ശ്രദ്ധിക്കാൻ കഴിയാത്ത എം.എൽ.എ ഒ.ആർ.കേളു രാജി വെക്കുന്നതാണ് നല്ലത് എന്ന് യൂത്ത് കോൺഗ്രസ്സ് വയനാട് ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ പറഞ്ഞു. അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് യൂത്ത് കോൺഗ്രസ്സ് തിരുനെല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. നിയോജകമണ്ടലം വൈസ് പ്രസിഡന്റ് ഷംസീർ അരണപാറ അധ്യക്ഷത വഹിച്ചു .അസീസ് വളാട് കെ ജി രാമകൃഷ്ണൻ, ദിനേശ് കോട്ടൂർ ,ലയണൽ മാത്യൂ,ശശി തോൽപെട്ടി റഹിഷ്ടി എസ്,സജയ് കൃഷ്ണ , എന്നിവർ സംസാരിച്ചു.
Leave a Reply