കരിയർ ഗൈഡൻസ് വെബിനാർ നടത്തി
: മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് ആന്റ് കൗൺസലിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് വെബിനാർ നടത്തി. കോവിഡിനു ശേഷമുള്ള ലോകം – തൊഴിലവസരങ്ങ ളും, വെല്ലുവിളികളും എന്ന ശീർഷകത്തിൽ നടന്ന വെബിനാർ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് സ്റ്റേറ്റ് കരിയർ കോഡിനേറ്റർ ഡോ. സി. അസീം ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര പരിശീലകനും പ്രഭാഷകനുമായ റാഷിദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളിൽ ടി.മുജീബ്, ഡോ.സുജീഷ് (ഫ്രാൻസ്), ഡോ.ടി.സി. വിനിൽ, ( യു.കെ), ജോമേഷ് കാസ്ട്രോ ( അമേരിക്ക) ഡോ.നീതു തോമസ്, കെ, അഹ്സന , പി.കെ.പ്രകാശൻ, സി.ഇ ഫിലിപ്പ്, ഹെൽവിൻ വർഗീസ്,ഡോ. ബാവ കെ. പാലുകുന്ന്, എം.കെ.രാജേന്ദ്രൻ എന്നിവർ പ്രബന്ധമവതരിപ്പിച്ചു. പ്രിൻസിപ്പാൾ പി. എ.അബ്ദുൽ നാസർ ,ഹാഷിം ഹുദവി,മനോജ് ചന്ദനക്കാവ്, ടി.എം ഹൈറുദ്ദീൻ, ടി.ജി സജി എന്നിവർ പ്രസംഗിച്ചു
Leave a Reply