May 3, 2024

കൃഷി വകുപ്പ് കാര്‍ഷിക മേഖലയില്‍ നൂതന കാര്‍ഷിക സംരംഭങ്ങള്‍ക്ക് കൈത്താങ്ങാകുന്നു

0
കൃഷി വകുപ്പ് കാര്‍ഷിക മേഖലയില്‍ നൂതന കാര്‍ഷിക 
സംരംഭങ്ങള്‍ക്ക് കൈത്താങ്ങാകുന്നു.
കോവിഡ് – 19 ന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ സ്വയം പര്യാപ്തയാണ് ഏതൊരു നാടിന്‍റെയും അടിസ്ഥാന ആവശ്യം എന്ന തിരിച്ചറിവ് നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍  കാര്‍ഷിക സ്വയം പര്യാപ്തയോടൊപ്പം കൃഷി അധിഷ്ഠിത സംരംഭങ്ങളും നമുക്ക് കൂടുതലായി ആരംഭിക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി കൃഷി വകുപ്പ് എല്ലാവിധ സാങ്കേതിക സഹായങ്ങളും നല്‍കുന്നു. യുവാക്കള്‍, വദേശത്തുനിന്നും മടങ്ങിയെത്തിവര്‍, കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍ തുടങ്ങി താല്‍പര്യമുളളവരെ കാര്‍ഷിക സംരംഭങ്ങളിലേയ്ക്ക് കൈപിടിച്ചു കൊണ്ടുവരാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കാര്‍ഷിക മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായുളള പരിശീലനം, ബാങ്കുകള്‍ വഴിയുളള വായ്പ ലഭ്യമാക്കുന്നതിനുളള സഹായം, വിപണന സൗകര്യങ്ങളൊരുക്കുന്നതിനുളള സാങ്കേതിക സഹായം ഉറപ്പാക്കല്‍ തുടങ്ങിയവ ലക്ഷ്യമിടുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്കും ഈ സംവിധാനത്തിന്‍റെ ഭാഗമാകാം. താല്‍പര്യമുളളവര്‍ www.sfackerala.org
 എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800-425- 1661 എന്ന നമ്പരില്‍ ബന്ധപ്പെടുക. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *