തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ വാടക ഒഴിവാക്കണമെന്ന് നിവേദനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ വാടകക്കാരായ വ്യാപാരികളുടെ ലോക്ക് ഡൗൺ കാലയളവിലെ വാടക ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന് മുന്നോടിയായി മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൺ വി.ആർ.പ്രവീജിന് സമിതി ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ് നിവേദനം നൽകി.ഏരിയാ പ്രസിഡന്റ് ടി.സുരേന്ദ്രൻ ,സെക്രട്ടറി കെ.പി.ശ്രീധരൻ, യൂണിറ്റ് സെക്രട്ടറി പി.അബ്ദുൾ മുത്തലിബ് എന്നിവരും പങ്കെടുത്തു
Leave a Reply