October 10, 2024

ബ്രഹ്മഗിരി ബി എസ്റ്റേറ്റിലെ കളനാശിനി പ്രയോഗം നിർത്തി വെക്കണം. -യൂത്ത് കോൺഗ്രസ്

0
Img 20200622 Wa0125.jpg
തിരുനെല്ലി: അപ്പപാറ  ബ്രഹ്മഗിരി എസ്ററ്റേറ്റിലെ കളനാശിനി പ്രയോഗം നിർത്തി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ബ്രഹ്മഗിരി ബി എസ്റ്റേറ്റിൽ അമിതമായ രീതിയിൽ തളിക്കുന്ന കളനാശിനി മഴപെയ്യുമ്പോൾ തോട്ടത്തിൽ കൂടി ഒഴുകുന്ന തോടുകളിൽ എത്തി സമീപത്തെ കർഷകർക്കും, ഈ തോടുകളെ ആശ്രയിക്കുന്ന ആദിവാസികളടക്കമുള്ള നിരവധി കുടുംബങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്.ബേഗൂർ റെയ്ഞ്ചിലെ ഫോറസ്റ്റ് എസ്റ്റേറ്റിനു അടുത്ത് ആയതിനാൽ വന്യമൃഗങ്ങളും ഈ തോടുകളെയാണ് ആശ്രയിക്കുന്നത്.
എസ്റ്റേറ്റ് അധികൃതർ  കളനാശിനി പ്രയോഗം നിർത്തി വെക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് യൂത്ത് കോൺഗ്രസ് തിരുനെല്ലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഷംസീർ, റഹീഷ്, സഞ്‌ജയ്‌ കൃഷ്ണ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *