May 2, 2024

കല്പറ്റ എച്ച് ഐ. എം യു പി സ്കൂൾ 33 ഹോം ലൈബ്രറികൾ ഉദ്ഘാടനം ചെയ്യും

0
കൽപ്പറ്റ :വായന വാരാഘോഷത്തിൻ്റെ ഭാഗമായി 
കൽപ്പറ്റ,എച്ച് .എം.യു.പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ സമാപനമായി 
33 ഹോം ലൈബ്രറികൾ ഇന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യും.
വായന വാരാഘോഷത്തോടനുബന്ധിച്ച് അമ്മ വായന,വീഡിയോ ക്വിസ് മത്സരം,ഓൺലൈൻ ക്വിസ് മത്സരം,
വായന കുടുംബത്തോടൊപ്പം, 
കുട്ടികൾക്കുള്ള വായന മത്സരം, വായന കുറിപ്പ് തയ്യാറാക്കൽ,
 സാഹിത്യകാരന്മാരുടെ ഓൺലൈൻ അഭിമുഖം, തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.പ്രസ്തുത പ്രവർത്തനത്തിൻ്റെ ഭാഗമായാണ് വിദ്യാലയത്തിലെ ഏഴ്.എ ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോം ലൈബ്രറി ഒരുക്കുന്നത്. ഒരാഴ്ച നീണ്ടുനിന്ന 
പുസ്തക ശേഖരണ കാമ്പയിനിലൂടെ യും,
അല്ലാതെയും ശേഖരിച്ച പുസ്തകങ്ങളാണ് ഹോം ലൈബ്രറികളിൽ ഉള്ളത്.ഈ ഹോം ലൈബ്രറികളിൽ നിന്നും അയൽവാസികളും വിദ്യാർഥികളും ആയ കുട്ടികൾക്കും, വായന സ്നേഹികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യും. വീട്ടിൽ ഒരുങ്ങുന്ന ലൈബ്രറിയിലേക്ക് പുസ്തകശേഖരം തുടർന്നും നടക്കും.ഭാവിയിൽ വലിയൊരു ഗ്രാമ ലൈബ്രറിയായി മാറ്റുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് 
ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ക്ലാസ് അധ്യാപകൻ കെ.അലി മാസ്റ്റർ അറിയിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റിക്കു പുറമേ മുട്ടിൽ,വെങ്ങപ്പള്ളി, മേപ്പാടി കണിയാമ്പറ്റ,ഗ്രാമ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നു ഈ ഹോം ലൈബ്രറികൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *