എൻ ആർ ഇ ജി തൊഴിലാളികൾ അവകാശ സംരക്ഷണ സമരം നടത്തി
കൽപറ്റ: അറുപത്തി അഞ്ച് വയസ് കഴിഞ്ഞ തൊഴിലിനു പോകാൻ കഴിയാത്ത എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും മാസ വേതനം നൽകുക, ലോക് ഡൗൺ കാലത്ത് എല്ലാ അർഹരായ കുടുംബങ്ങൾക്കും ആവശ്യമായ വരുമാനം ലഭ്യമാക്കുക, പ്രത്യേക ക്ഷേമനിധി ആനുകൂല്യത്തിൽ ഉൾപ്പെടുത്തുക, കേന്ദ്ര സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് ഇതിനായി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ ( എ ഐ ടി യു സി) കൽപറ്റ ടെലിഫോൺ എക്സ്ച്ഞ്ചിനു മുന്നിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് അവകാശ സംരക്ഷണ സമരം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സി എസ് സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. കെ പി രാജൻ, പടയൻ ഇബ്രാഹിം, സി എസ് സെബാസ്റ്റ്യൻ, ജെയ്സൺ ലൂയീസ്, സരസമ്മ പ്രസംഗിച്ചു.
Leave a Reply