പ്രവാസികളെ ഇനിയും മരണത്തിന് വിട്ടുകൊടുക്കരുത്- എസ്.ഡി.പി.ഐ കലക്ടറേറ്റ് മാർച്ച് നടത്തി.
കൽപ്പറ്റ: കോവിഡ് 19 രോഗവ്യാപന ഭീതിയില് അരക്ഷിതാവസ്ഥയില് കഴിയുന്ന പ്രവാസികള് നാട്ടിലെത്താതിരിക്കാന് കുതന്ത്രങ്ങളും കുപ്രചാരണങ്ങളും നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ പ്രവാസി വഞ്ചനക്കെതിരേ എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി
കലക്ടറേറ്റിലേക്ക് മാര്ച്ച് നടത്തി. 'പ്രവാസികളെ ഇനിയും മരണത്തിന് വിട്ടുകൊടുക്കരുത്' എന്ന മുദ്രാവാക്യമുയര്ത്തി നടത്തിയ കലക്ടറേറ്റ് മാര്ച്ച് എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം പി ആർ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.പാർട്ടി വയനാട് ജില്ല പ്രസിഡന്റ് എൻ ഹംസ, ജില്ലാ ജനറൽ സെക്രട്ടറി ടി നാസർ,വൈസ് പ്രസിഡന്റ് ടി പോക്കർ, സെക്രട്ടറി ഉസ്മാൻ കുണ്ടാല,ഷമീർ പിലാക്കാവ്, സുബൈർ കൽപ്പറ്റ, എ മൊയ്‌തൂട്ടി, നൗഫൽ പഞ്ചാരക്കൊല്ലി, നൗഷാദ് റിപ്പൺ, തൊഴിലും വരുമാനവുമില്ലാതെ മരണത്തെ മുഖാമുഖം കണ്ട് ഭീതിയില് കഴിയുന്ന പ്രവാസികളുടെ മേല് അമിത വിമാനക്കൂലി ചുമത്തി കേന്ദ്ര സര്ക്കാര് ബുദ്ധിമുട്ടിക്കുമ്പോള് ക്വാറന്റൈന് ചെലവ് അവരുടെ മേല് അടിച്ചേല്പ്പിച്ച് സംസ്ഥാന സര്ക്കാര് കൂടുതല് പ്രതിസന്ധിയിലാക്കുകയായിരുന്നു. കേന്ദ്രസര്ക്കാരിന്റെ പരിമിത വിമാന സൗകര്യങ്ങള് അപര്യാപ്തമായതിനെത്തുടര്ന്ന് കാരുണ്യ ഹസ്തങ്ങളുടെയും പ്രവാസി സംഘടനകളുടെയും സഹായത്താൽ പ്രവാസികൾ നാട്ടിലെത്തുമെന്നു കണ്ടപ്പോൾ അവരുടെ വരവ് തടയുന്നതിന് കോവിഡ് പരിശോധന നിര്ബന്ധമാക്കി പിണറായി സര്ക്കാർ അവരെ മരണത്തിനു വിട്ടുകൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ വികസനത്തിന്റെ നട്ടെല്ലായ, സ്വന്തം ജീവിതം അന്യനാട്ടില് ഹോമിച്ച് നമുക്ക് ആഹാരവും പാര്പ്പിടവും തന്ന ഉറ്റവരെ ഇനിയും കഷ്ടപ്പെടുത്താന് നാം ഒരു സര്ക്കാരിനെയും അനുവദിച്ചുകൂടാ. ഓരോ ദിനവും വിദേശത്തുനിന്നു വരുന്ന വാര്ത്തകള് ഞെട്ടിപ്പിക്കുന്നതാണ്. മലയാളികളുള്പ്പെടെ നിരവധി പേര് ഇതിനകം മരിച്ചുകഴിഞ്ഞു. പലരും രോഗത്തിലാണ്. പല ലേബര് ക്യാംപുകളിലും രോഗം പടര്ന്നുപിടിച്ചിരിക്കുകയാണ്. പ്രവാസികളെയും കുടംബങ്ങളെയും സംബന്ധിച്ചിടത്തോളം കണ്ണീരിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. അവരുടെ കണ്ണീരൊപ്പാന് എല്ലാവരും കൈകോര്ത്ത് നില്ക്കേണ്ട സമയമാണിത്.
'പ്രവാസികള് നാടിന്റെ നട്ടെല്ല്, പ്രവാസികളെ ഇനിയും പ്രയാസപ്പെടുത്തരുത്, കേന്ദ്ര- സംസ്ഥാന സര്ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്ത്തിയാണ് പാര്ട്ടി പ്രക്ഷോഭ പരിപാടികള് സംഘടിപ്പിക്കുന്നത്. മടങ്ങിവരാനാഗ്രഹിക്കുന്ന മുഴുവന് പ്രവാസികളെയും ഉടന് നാട്ടിലെത്തിക്കുക, അതിനായി ഷെഡ്യൂള് തയ്യാറാക്കുക, പ്രവാസികളില് നിന്നും ഈടാക്കുന്ന അമിത വിമാനക്കൂലി പിന്വലിക്കുക, കോവിഡ് രോഗം ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സര്ക്കാര് ഏറ്റെടുക്കുക, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്ക്ക് ആഹാരവും ചികില്സയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പാര്ട്ടി പ്രക്ഷോഭപരിപാടികളിലൂടെ ഉന്നയിക്കുന്നുണ്ട്. സര്ക്കാര് വിഷയത്തില് അനുകൂല നിലപാട് സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭങ്ങള് ശക്തമാക്കാനാണ് പാര്ട്ടി തീരുമാനം. ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി മണ്ഡലംതലങ്ങളില് പ്രതിഷേധം, സെക്രട്ടറിയേറ്റിനു മുമ്പില് സംസ്ഥാന നേതാക്കളുടെ ഉപവാസം, സംസ്ഥാനത്തെ നോര്ക്ക ഓഫിസുകളിലേക്ക് മാര്ച്ച്, 20 മന്ത്രി മന്ദിരങ്ങളിലേക്ക് മാര്ച്ച് തുടങ്ങിയ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
Leave a Reply