May 20, 2024

കോവിഡ് 19 പ്രതിസന്ധി; ട്രാവൽ ഏജൻസികൾ പ്രതിഷേധ സംഗമം നടത്തി

0
Img 20200629 Wa0242.jpg
: വ്യോമയാത്രാ വിലക്ക് മൂലം റദ്ദ് ചെയ്ത വിമാനടിക്കറ്റുകൾക്ക് കൃത്യമായി റീഫണ്ട് നൽകാതെ ട്രാവൽ ഏജൻസികളെയും യാത്രക്കാരെയും കബളിപ്പിക്കുന്ന വിമാനകമ്പനികൾക്കെതിരെയും  പ്രതിസന്ധി സമയത്ത് ടൂറിസം മേഖലയെ പരിഗണിക്കാതെ മാറ്റി നിർത്തുന്ന സർക്കാരുകൾക്കെതിരെയും  ട്രാവൽ ഏജൻസികൾ സമരമുഖത്ത്. കോവിഡിന് മുന്നേ ഇഷ്യു ചെയ്ത ടിക്കറ്റുകൾക്കും അതേപോലെ ഏപ്രിൽ, മെയ്‌ മാസങ്ങളിലെ വെക്കേഷൻ സീസണിലേക്ക്  മുൻകൂട്ടി അഡ്വാൻസ് പേയ്‌മെന്റ് ചെയ്ത ടിക്കറ്റുകളുടെയും  കോടിക്കണക്കിന് രൂപ പല വിമാനക്കമ്പനികളും റീഫണ്ട് ചെയ്യാതെ അലംഭാവം കാണിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ റീഫണ്ട് ആവശ്യവുമായി വിളിക്കുന്ന കസ്റ്റമർക്ക് എന്ത് മറുപടിയാണ് നൽകുക എന്നറിയാതെ കുഴങ്ങുകയാണ് ട്രാവൽ ഏജൻസികൾ. ഇഫ്റ്റ, കുവ പോലുള്ള സംഘടനകളുടെ നിരന്തരമായ പോരാട്ടത്തിന്റെ ഫലമായി വിവിധ വിദേശ വിമാനക്കമ്പനികളും അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇന്ത്യയിലെ വിമാനക്കമ്പനികൾ റീഫണ്ട് വിഷയത്തിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണ്. 
വലിയ സംഖ്യകളുടെ ബിസിനസ്  നടത്തുകയും എന്നാൽ സർവീസ് ചാർജ്ജ് ഇനത്തിൽ ഏറ്റവും ചെറിയ ലാഭം മാത്രവുമായി വരുമാനമുള്ള  യാത്രാ സേവന മേഖലയെ പലരും ഓവർ ഡ്രാഫ്റ്റ്, ബാങ്ക് ലോൺ എന്നിവയുടെ സഹായത്തോടെയാണ്  മുന്നോട്ട് കൊണ്ട് പോവുന്നത്. ബാങ്ക് ലോണിന് മോറൊട്ടോറിയം നൽകിയിട്ടുണ്ടെങ്കിലും 6 മാസം മോറിട്ടോറിയം എടുക്കുന്നവർക്ക്  വളരെ ഉയർന്ന പലിശയാണ് ബാങ്കുകൾ ഈടാക്കുന്നത്. അതുപോലെ ഉയർന്ന കറണ്ട് ചാർജ്ജ്, സാലറി, മറ്റ് ചെലവുകൾ എന്നിവ വലിയ കടമ്പയായി മുന്നിലുള്ളതിനാൽ 90 ശതമാനം ട്രാവൽ ഏജൻസികളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ് .  അടഞ്ഞു കിടക്കുന്ന ഈ അവസരത്തിലും പല ഓഫിസുകളും വാടകയിനത്തിൽ വലിയ പ്രതിസന്ധിയിലാണ്.ലോക്ക് ഡൗൺ മാറി ലോകം പൂർവ്വ സ്ഥിതിയിലായാലും, മുടങ്ങിക്കിടക്കുന്ന കെട്ടിടവാടക, വൈദ്യതി ബിൽ, ടെലഫോൺ-മൊബൈൽഫോൺ -ഇന്റർനെറ്റ്  കുടിശ്ശിക, ബാങ്ക് വായ്പാ തിരിച്ചടവുകൾ എന്നിവയെ അതിജയിക്കാൻ യാതൊരു മാർഗ്ഗവും മുന്നിലില്ലാ എന്നതാണ് വാസ്തവം. ഒരുപക്ഷെ, തൽസ്ഥിതി തുടർന്നാൽ മറ്റ് മാർഗ്ഗങ്ങളില്ലാതെ പിടിച്ചു നിൽക്കാൻ സാധിക്കാതെ പല ഏജൻസികൾക്കും അടച്ചു പൂട്ടേണ്ടി വരും. നൂറ് കണക്കിന് ഏജൻസികൾ എന്നെന്നേക്കുമായി അടച്ചുപൂട്ടിയിരിക്കുന്നു. ആയിരക്കണക്കിന് ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. ട്രാവൽ രംഗത്തെ പതിനായിരക്കണക്കിനാളുകൾക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. കോവിഡ് കാലത്ത് കേരളത്തിലെ  ടൂർസ് & ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന ആളുകളുടെ പ്രശ്നങ്ങൾ ഇന്ത്യൻ ഫെഡറേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂർസ് ഏജന്റ്സ് (IFTTA),  കേരളൈറ്റ്‌സ് ഉംറ വെൽഫെയർ അസോസിയേഷൻ (KUWA) എന്നീ സംഘടനകൾ പലതവണ കേന്ദ്ര-സംസ്ഥാന  സർക്കാറുകളുടെ ശ്രദ്ധയിൽ എത്തിച്ചിരുന്നുവെങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അതിനാൽ തന്നെ സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുക. പലിശ രഹിത  വായ്പ ഉൾപ്പെടെ വിവിധ സാമ്പത്തിക സഹായം പ്രഖ്യാപിക്കുക, കെട്ടിടവാടക, ടൂറിസ്റ്റ്‌ വാഹനങ്ങളുടെ നികുതി ഒഴിവാക്കുക,ടാക്സ് ഇളവുകൾ നൽകുകളും ജി. എസ്. ടി, സെസ് എന്നിവയും ഒഴിവാക്കി നൽകുക, ടെലഫോൺ-മൊബൈൽ-ഇന്റർനെറ്റ് ബിൽ  കുടിശ്ശിക ഒഴിവാക്കി നൽകുക, പ്രവാസികളെ കുറഞ്ഞനിരക്കിൽ നാട്ടിലെത്തിക്കാൻ സാധാരണ ഷെഡ്യൂൾഡ് വിമാന സർവ്വീസുകൾ ആരംഭിക്കുക, മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി ട്രാവൽ ഏജൻസികൾ എയർ ഇന്ത്യ ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം നടത്തി. ഇഫ്റ്റ സംസ്ഥാന കൺവീനർ ജലീൽ മങ്കരത്തൊടി ഗ്രീൻ ഒയാസിസ്  സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇഫ്റ്റ ചെയർമാൻ അഹമ്മദ് ഷമീം ഫ്ലൈഹിന്ദ്  അധ്യക്ഷത വഹിച്ചു. സമര സംഗമം പ്രതിപക്ഷ ഉപനേതാവ്  ഡോ. എം.കെ മുനീർ ഉദ്ഘാടനം ചെയ്തു. ഇഫ്റ്റ സംസ്ഥാന ജോയിന്റ് കൺവീനർ റഷീദ് സഹാറ വിഷയാവതരണം നടത്തി. കുവ സംസ്ഥാന പ്രസിഡണ്ട് സഫിയ കുഞ്ഞിപ്പ, ഇഫ്ത മലപ്പുറം ജില്ല പ്രസിഡണ്ട് ബാവ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ സ്കൈഹിന്ദ് എന്നിവർ സംസാരിച്ചു.  ധർണക്ക് ഇഫ്ത-കുവ ഭാരവാഹികളായ മുഹമ്മദ് ബഷീർ ഖുറൈഷ്, കുഞ്ഞിമോൻ അൽസൈൻ, റഷീദ് മബ്റൂർ, ജാഫർ ക്രിയേറ്റീവ്, സാഹിർ മസ്ആ, ഹിദായത്തുള്ള സഫിയ വണ്ടൂർ, ഷാഹുൽ വൺവേൾഡ്, സുഹൈൽ ഏറനാട് എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിവിധ എയർലൈനുകൾക്ക് ട്രാവൽ ഏജൻസികളുടെ ആവശ്യം രേഖപ്പെടുത്തിയ നിവേദനം സമർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *