October 8, 2024

എസ് വൈ എസ് വളണ്ടിയർമാർ കൈകോർത്തു മുഹമ്മദിൻ്റെ പുതിയ വീടിന് കളമൊരുക്കി സാന്ത്വനം

0
Img 20200629 Wa0246.jpg
കണിയാമ്പറ്റ :കണിയാമ്പറ്റ സ്വദേശി മുഹമ്മദിന് നിർമിച്ചു നൽകുന്ന വീടിന് കളമൊരുക്കി എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ രംഗത്തെത്തി.
കൽപ്പറ്റ സോണിലെ ഇരുപതഞ്ചോളം സാന്ത്വനം വളണ്ടിയർമാരാണ് ഇന്നലെ ലോക് ഡൗൺ ഇളവ് നൽകിയ പശ്ചാത്തലത്തിൽ കർമ്മ ഗോഥയിലിറങ്ങിയത് .
വയനാട് കളക്ട്രേറ്റിലെ ഡിപ്പാർട്മെൻ്റ് ഉദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച്ച് സാന്ത്വനം നേതാക്കൾ
ഈ ഉദ്യമം ഏറ്റെടുക്കുകയായിരുന്നു .
സുമനസ്സുകളുടെ സഹായത്തോടെ
മുഹമ്മദിന് നിർമ്മിക്കുന്ന വീടിൻ്റെ പണി ആരംഭിക്കണമെങ്കിൽ ഇപ്പോൾ  
അവർ താമസിക്കുന്ന
പഴക്കമുള്ള വീട് പൊളിച്ച്  നിലം ശരിയാക്കി കൊടുക്കണമായിരുന്നു .
ഈയൊരു ഘട്ടത്തിലാണ് നിരാലംബരായ മുഹമ്മദിൻ്റെയും കുടുംബത്തിൻ്റെയും 
നിസ്സഹായാവസ്ഥ 
സാന്ത്വനം നേതാക്കളുടെ ശ്രദ്ദയിൽ പെടുന്നത് .
 ഉടനെ എസ് വൈ എസ് ജില്ലാ സാമൂഹ്യ കാര്യ സെക്രട്ടറി നസീർ കോട്ടത്തറ എസ് വൈ എസ് കൽപ്പറ്റ സോൺ പ്രസിഡണ്ട് ഉബൈദ് സഅദി മൂസ മൈലാടി ഹാരിസ് കമ്പളക്കാട് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിഷയം ഏറ്റെടുത്തു .
രാവിലെ ഒമ്പത് മണിയോടെ പണിയായുധങ്ങളുമായി സാന്ത്വനം വളണ്ടിയർ സംഘമെത്തി പണി  ആരംഭിച്ചു .  വൈകിട്ട് മൂന്ന് മണി ആയപ്പോഴേക്കും മുഹമ്മദിൻ്റെ പഴയ വീടു പൊളിച്ച് പുതിയ വീടിന് കളമൊരുക്കി .
സന്നദ്ധ സേവനം നടത്തിയ വളണ്ടിയർമാർക്ക് കണിയാമ്പറ്റ യൂണിറ്റ് കമ്മറ്റിയും സുന്നിമഹല്ല് ഭാരവാഹികളുമാണ് ചായയും ഉച്ചഭക്ഷണവുമൊരുക്കിയത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *