കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിങ് കമ്മിറ്റി ചെയർമാനായി എം.സി സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു.
പനമരം. കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിങ് കമ്മിറ്റി ചെയർമാനായി എം.സി സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കോട്ടയത്ത് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തേടെ നടന്ന സംസ്ഥാന സമിതി ഭാരവാഹികളുടെ യോഗമാണ് എം.സി സെബ്സ്റ്റ്യനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്. കഴിഞ്ഞ 45 വർഷമായി കേരളാ കോൺഗ്രസിൽ പ്രവർത്തിച്ചു വരുന്ന പനമരം സ്വദേശിയായ സെബ്സ്റ്റൻ നിലവിൽ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മലബാറിൽ നിന്ന് ആദ്യമായാണ് ഒരാൾ കേരളാ കോൺഗ്രസിൻ്റെ തലപ്പത്ത് നിയമിതനാകുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ, ബ്ലോക്ക് പഞ്ചായത്തംഗം, പഞ്ചായത്തംഗം, ലാൻ്റ് ബോർഡ് അംഗം, ജില്ലാ ബോർഡ് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ച സെബസ്റ്റ്യൻ അറിയപ്പെടുന്ന ഒരു വാഗ്മി കൂടിയാണ്.
Leave a Reply