May 4, 2024

കബനിയിലെ മണൽ കൊള്ള: ക്രിമിനൽ കേസ്സെടുക്കണം : പ്രകൃതി സംരക്ഷണ സമിതി.

0
 കബനിയിലെ മണൽ കൊള്ള: ക്രിമിനൽ കേസ്സെടുക്കണം.രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും നിലപാട് വ്യക്തമാക്കണം.

       വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകവും കബനീതsത്തിലെ ആയിരക്കണക്കിന്ന് ഏക്കർ കൃഷിഭൂമിയും വീടുകളും പ്രളയത്തിൽ ഉന്മൂലനം ചെയ്യപ്പെടും വിധത്തിൽ പനമരംപുഴയെ താറുമാറാക്കിയതുമായ മണൽ കൊള്ളക്ക് ഉത്തരവാദികളായവർക്ക് എതിരെ ക്രമിനൽ കേസ്സെടുക്കണമെന്ന് വയനാട് പ്രക്രുതി സംരക്ഷണ സമിതി യോഗം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.വയനാട്ടിലെ പുഴകളിൽ നിന്നും പ്രളയാവശിഷ്ടങ്ങൾ നീക്കാൻ പഞ്ചായത്തുകൾക്ക് നൽകിയ ഉത്തരവ് റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.                               ഭീമമായ മണൽ-മണ്ണ് കൊള്ള നടന്നതായി കഴിഞ്ഞ ദിവസം കടവുകൾ സന്ദർശിച്ച ദുരന്തനിവാരണ സംഘം കണ്ടെത്തിയിട്ടുണ്ട്.
     കോടിക്കണക്കിന്ന് രൂപയുടെ അഴിമതി നടന്ന മണൽക്കൊള്ളയിൽ ജില്ലയിലെ രാഷ്ട്രീയ സംഘടനകളും എം എൽ എ മാരും പാലിക്കുന്ന മൌനം ഖേദകരമാണ്. കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് പനമരം പഞ്ചായത്തും ഭരിക്കുന്നതു്. പുഴയിലെ മണൽ കൊള്ളക്കു നേതൃത്വം കൊടുക്കുന്ന കരാറുകാരുടെ മാഫിയ സംഘത്തിൽ .സി.പി.എം ,മുസ്ലിം ലീഗ് , കോൺഗ്രസ്സ് പാർട്ടികളുടെ നേതാക്കന്മാരുണ്ട്.
     സംസ്ഥാന സർക്കാർ മണൽ ഖനനം നിരോധിച്ച കബനിയിൽ മണൽ വാരുന്നതായി പഞ്ചായത്തു സെക്രട്ടറിയും വൈസ് പ്രിഡണ്ടും പത്രങ്ങൾക്ക് വിശദീകരണം നൽകിയിട്ടുണ്ട്.  പഞ്ചായത്തിന്ന് മണൽഖനനത്തിന്ന് ആരാണ് അനുമതി നൽകിയതെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കണം.
     കടവുകളിൽ നിന്നും മണൽ മാത്രമല്ല ഖനനം ചെയ്തത്. ആയിരക്കണക്കിന്ന് ടിപ്പർ ലോഡ് മണ്ണം സമീപ സ്ഥലങ്ങളിലുള്ള ഇഷ്ടികക്കളങ്ങളിലേക്ക് കടത്തിയിട്ടുണ്ട്. ഒരു ടിപ്പർ മണ്ണിന് 1500 രൂപ വച്ചാണ് വിറ്റഴിച്ചത്‌. നിലവിൽ ഒഴുകുന്ന പുഴയുടെ ഇരട്ടി വീതിയിൽ പത്തു മീറ്റർ വരെ ഉയരത്തിലും ആഴത്തിലും പുഴത്തിട്ട് ഇടിച്ച് മണ്ണും മണലും കടത്തിയിട്ടുണ്ട്.
       ജില്ലാ ദുരന്തനിവാരണ അഥോറിട്ടിയുടെ ഉത്തരവിന്റെ മറവിലാണ് പനമരംപുഴയിലും വയനാടിന്റെ ഇതര ഭാഗങ്ങളിലും മണൽ കൊള്ള നടന്നത്.കോട്ടത്തറയിലും തലപ്പുഴയിലും വൻ കൊള്ള നടന്നിട്ടുണ്ട്.പല പഞ്ചായത്തുകളും മണൽകൊള്ളക്ക് തക്കം  പാർത്തിരിക്കുകയാണ്.
      പുഴയിലെ മണലും എക്കലും പുഴആവാസവ്യവസ്ഥയുടെ ഭാഗമാണ്. അവ നീക്കം ചെയ്താൽ  പുഴ തന്നെ നാമാവശേഷമാകും.  പ്രളയത്തിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിൽ മാലിന്യങ്ങൾ മാത്രമേ നീക്കം ചെയ്യാവൂ.അത് തൊഴിലുറപ്പു പദ്ധതിയിൽ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലനക്കമ്മറ്റി മുഖാന്തിരം ചെയ്യേണ്ടതാണ്. എക്കൽ നീക്കം ചെയ്യാൻ പഞ്ചായത്തുകൾക്ക് നൽകിയ ഉത്തരവ് ഉടനടി റദ്ദാക്കണമെന്ന് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെടുന്നു.
     മണൽ -മണ്ണ് കൊള്ളക്കാർക്കെതിരെ ക്രിമിനൽ കേസ്സെടുക്കാനും കൊള്ള ചെയ്ത മണ്ണും മണലും പിടിച്ചെടുക്കാനും പുഴക്കുണ്ടാക്കിയ അപരിഹാര്യമായ നാശത്തിന്റെ നഷ്ടം വസൂലാക്കാനും ജില്ലാ ഭരണകൂടം തയ്യാറാകണം.മണൽകൊള്ളയിൽ ഉപയോഗിച്ച ബോട്ടുകൾ , തോണികൾ , വാഹനങ്ങൾ , പമ്പുസെറ്റുകൾ എന്നിവ കണ്ടു കെട്ടണം. ജില്ലാ കലക്ടർ ഇതിന് തയ്യാറായില്ലെങ്കിൽ ഗ്രീൻ ടീ ബൂണലിൽ കേസ്സു നൽകാൻ കൽപ്പറ്റയിൽ ചേർന്നസമിതി യോഗം തീരുമാനിച്ചു.
      യോഗത്തിൽ എം.  . ഗംഗാധരൻ അധ്യക്ഷൻ.ബാബു മൈലമ്പാടി , ജസ്റ്റിൻ വാഴവറ്റ ,തോമസ്സ് അമ്പലവയൽ , എൻ. ബാദുഷ , എ.വി. മനോജ് , ഗോപാലകൃഷ്ണൻ മൂലം കാവ് , ശ്രീരാമൻ നൂൽപ്പുഴ , പി.എം '  സുരേഷ് , സണ്ണി മരക്കടവ് , തച്ചമ്പത്ത് രാമ രൃഷ്ണൻ, സണ്ണി പടിഞ്ഞാറത്തറ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *