മത്സ്യ-മാംസ മാർക്കറ്റ് തുറന്ന് നൽകണം; എ ഐ വൈ എഫ്
മാനന്തവാടി: മാനന്തവാടിയിൽ ദീർഘകാലമായി നിലനിൽക്കുന്ന മത്സ്യമാർക്കറ്റ് പ്രശനം ഉടൻ പരിഹരിക്കണമെന്ന് എഐവൈഎഫ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മാർക്കറ്റിനായി പണി തീർത്ത പുതിയ കെട്ടിടം ഉടൻ തുറന്ന് നൽകാൻ മുനിസിപ്പാലിറ്റി അധികൃതർ തയാറാകണം. നിലവിൽ മൊത്ത മത്സ്യ വ്യാപാരം നടക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. മഴ പെയ്താൽ ചെളിക്കുളമായി മാറുന്ന ഗ്രൗണ്ടിലാണ് അതിരാവിലെ മത്സ്യ വ്യാപാരം നടക്കുന്നത്. ഇത് മത്സ്യ വ്യാപാരികളെയും പൊതുജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന പ്രശനമാണ്. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ് നിലവിലെ അവസ്ഥ എന്നും ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനും എ ഐ വൈ എഫ് മണ്ഡലം കമ്മറ്റി തീരുമാനിച്ചു. പ്രസിഡന്റ് ഷിജു കൊമ്മയാട്, സെക്രട്ടറി അജേഷ് കെ ബി, നിഖിൽ പത്മനാഭൻ, അലക്സ് ജോസ്, രജിത്ത് കമ്മന, മനോജ് ഒഴക്കോടി പ്രസംഗിച്ചു.



Leave a Reply