April 19, 2024

മാതൃകയക്കാം വനം വകുപ്പിൻ്റെ സേവനെത്തെ: കടുവ കൊന്ന പശുവിന് പകരം പശുക്കുട്ടി.

1
Img 20200707 Wa0093.jpg
മാനന്തവാടി: കടുവയുടെ അക്രമണത്തിൽ പശു കൊല്ലപ്പെട്ട നിർദ്ധന ആദിവാസി കുടുംബത്തിന്  പശുകുട്ടിയെ  നൽകി മാതൃകയായി വനം വകുപ്പ് . വയനാട് വന്യജീവി സങ്കേതത്തിൻ്റെ പരിധിയിലെ തോൽപ്പെട്ടി റെയിഞ്ചിലെ ബേഗൂർ ഗുണ്ടൻ കോളനിയിലെ സുബ്രമണ്യൻ അനിത ദമ്പതികൾക്കാണ് തോൽപ്പെട്ടി അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ പി സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ  പശുകുട്ടിയെ കോളനിയിൽ എത്തിച്ച് നൽകിയത്
          .സുബ്രമണ്യൻ്റെ കുടുംബത്തിൻ്റെ ഏക വരുമാന മർഗ്ഗമായ പശുവിനെ   വനത്തിനുള്ളിൽ മേയാൻ വിട്ടപ്പോൾ മാസങ്ങൾക്ക് മുമ്പ് കടുവയുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. വനത്തിനുള്ളിൽ വെച്ച് പശുവന്യമൃഗത്തിൻ്റെ അക്രമണത്തിൽ കൊല്ലപ്പെട്ടതുകൊണ്ട് നഷ്ടപരിഹാരം നൽകാൻ കഴിയത്തതും പശുവിന് ഇൻഷൂറൻസ് പരിരക്ഷയില്ലതിരുന്നതും കുടംബത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കുടുംബത്തിൻ്റെ ദയനീയ സ്ഥിതി മനസ്സിലാക്കി അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ തൻ്റെ സുഹൃത്തും ബെംഗളുരൂ മെഡിക്കൽ കമ്പനിയിൽ  ജോലി ചെയ്യുന്ന മാനന്തവാടി സ്വദേശി നോബിൻ ജോസിനെയും കായംകുളം സ്വദേശി ഗോകുൽ കൃഷ്ണനെയും കുടുംബത്തിൻ്റെ സ്ഥിതിയെ പറ്റി അറിയിച്ചു.ഇവരാണ് പശുവിനെ കുടുംബത്തിന് കൈമാറിയത്. പശു ലഭിച്ചതോടെ കുടുംബത്തിനും എറെ സന്തോഷമായിയെന്നും വനംവകുപ്പിന് നന്ദിയുണ്ടന്നും സുബ്രമണ്യനും കുടുംബവും പറഞ്ഞു. കുടുംബത്തെ സഹായിക്കാൻ കഴിഞ്ഞതിൽ  സന്തോഷമുണ്ടന്നും  ഇതുപോലുള്ള മാതൃകപരമായ പ്രവർത്തനം നടത്തുവാൻ യുവാക്കൾ മുന്നോട്ട് ട വരണമെന്നും ഇത്തരത്തിലുള്ള സേവനം പല കുടുംബത്തിനും ഏറെ  ആശ്വാസമാകും എന്നും  അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ   പി സുനിൽകുമാർ പറഞ്ഞു. . ഫോറസ്റ്റർ കെ.എ കുഞ്ഞിരാമൻ, , ബിറ്റ് ഫോറസ്റ്റ് ഓഫിസർമാരയ ശിവജി ശരൺ, അശ്വതി അശോകൻ, പി.സി ശാന്ത എന്നിവരും  ഉണ്ടായിരുന്നു..വനത്തിനുള്ളിൽ കഴിയുന്ന കുടുംബത്തിൻ്റെ വിഷമം  മനസ്സിലാക്കി വനംവകുപ്പ് മാതൃകപരമായ സേവനമാണ് നടത്തിയത്
AdAdAd

Leave a Reply

1 thought on “മാതൃകയക്കാം വനം വകുപ്പിൻ്റെ സേവനെത്തെ: കടുവ കൊന്ന പശുവിന് പകരം പശുക്കുട്ടി.

  1. കടുവ കൊന്ന മനുഷ്യന് പകരം മനുഷ്യനെ കൊടുക്കുവോ ആവോ.
    നരഭോജികളായ കടുവകളെ പിടിക്കാൻ നോക്ക് സാറെ

Leave a Reply to Arun Cancel reply

Your email address will not be published. Required fields are marked *