ഹോര്‍ട്ടികോര്‍പ്പ് വഴി ശേഖരിച്ച ഉത്പന്നങ്ങളുടെ തുക നല്‍കി തുടങ്ങി
കോവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ കാലത്ത് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവിന് പരിഹാരം കാണുന്നതിനായി ഹോര്‍ട്ടികോര്‍പ് വഴി ശേഖരിച്ച ഉല്‍പ്പന്നങ്ങളില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക നല്‍കി തുടങ്ങിയതായി സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ഒരു കോടി 16 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് ഹോര്‍ട്ടികോര്‍പ് വഴി ജില്ലയില്‍ നിന്നും ശേഖരിച്ചത്. ഇതില്‍ 15.5 ലക്ഷം രൂപ ഇതിനകം കര്‍ഷകര്‍ക്ക് നല്‍കി. 35 ലക്ഷം രൂപ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു്. ബാക്കി വരുന്ന തുക ഉടന്‍ തന്നെ വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.
Leave a Reply