വെള്ളമുണ്ടയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
വെള്ളമുണ്ടയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളമുണ്ട എട്ടേ നാൽ യൂണിറ്റ് ആവശ്യപ്പെട്ടു.വെള്ളമുണ്ട പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ മാത്രമാണ് കോവിഡ് രോഗികൾ ഉള്ളത്. ചില വാർഡുകളിൽ മാത്രം രോഗികൾ ഉള്ളപ്പോൾ മൈക്രോ കണ്ടെയ്ൻ മെന്റ് സോണാക്കിയാൽ മതിയെന്നാണ് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടുള്ളത് . എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി തുടർച്ചയായി വെള്ളമുണ്ട കണ്ടൈയ്ൻമന്റ് സോണിൽ നിലനിർത്തുകയാണ്. പഞ്ചായത്ത് ഭരണസമിതിയോട് അന്വേഷിച്ചപ്പോൾ ജില്ലാ ഭരണകൂടത്തോട് ശുപാർശ ചെയ്തിട്ടുണ്ട് എന്നാണ് മറുപടി ലഭിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഇതുവരെയും നടപടിയുണ്ടായിട്ടില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയിൽ നിന്നും അധികൃതർ പിന്മാറണം എന്നും ആവശ്യപ്പെട്ടു. പ്രസിഡണ്ട് അലുവ മുഹമ്മദലി, സെക്രട്ടറി ടി മോയി, ട്രഷറർ ഇസ്മാലി ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. .
Leave a Reply