April 20, 2024

സാധനങ്ങൾ വാങ്ങുമ്പോൾ കബളിപ്പിക്കപ്പെടരുത്: ഉപഭോക്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..

0
ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ .
· കമ്പോള വില നിലവാരത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സംശയത്തോടെ കാണണം.തേങ്ങയുടേയോ കൊപ്രയുടേയോ ചിത്രം കൊടുത്ത ഭക്ഷ്യ എണ്ണ പായ്ക്കറ്റുകളിലെല്ലാം    വെളിച്ചെണ്ണയല്ല. വെളിച്ചെണ്ണയാണ് വാങ്ങുന്നതെങ്കില്‍ പായ്ക്കറ്റിന്    പുറത്ത് വെളിച്ചെണ്ണ എന്ന് മലയാളത്തിലോ, കോക്കനട്ട് ഓയില്‍ എന്ന് ഇംഗ്ലീഷിലോ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
· ചെറുപയര്‍, പരിപ്പ് തുടങ്ങിയ പരിപ്പുവര്‍ഗ്ഗങ്ങള്‍, കൃത്രിമ നിറം ചേര്‍ത്ത കടും മഞ്ഞ നിറത്തിലുളള ചിപ്‌സ് എന്നിവ വാങ്ങി ഉപയോഗിക്കരുത്. കടും മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുളള    ശര്‍ക്കരയും ഒഴിവാക്കുക. 
· റോഡ് സൈഡിലും മറ്റും വിലകുറച്ച് വില്‍ക്കുന്ന കശുവണ്ടിപരിപ്പ്, ഉണക്കമുന്തിരി മുതലായവ വാങ്ങാതിരിക്കുക. 
· ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പഴങ്ങളിലും  പച്ചക്കറികളിലും തൊലികളഞ്ഞ് ഉപയോഗിക്കാന്‍ പറ്റുന്നവ തൊലി ചെത്തിക്കളഞ്ഞതിനു ശേഷം ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക.  അല്ലാത്തവ അല്‍പം വിനാഗിരിയോ, ഉപ്പോ ചേര്‍ത്ത വെളളത്തില്‍ 30 മിനിറ്റെങ്കിലും മുക്കിവെച്ച് നന്നായി ശുദ്ധജലത്തില്‍ കഴുകിയതിന്    ശേഷം ഉപയോഗിക്കുക. പച്ചക്കറികളുടെ പുറമെയുളള കീടനാശിനി സാന്നിദ്ധ്യം ഒരുപരിധിവരെ കളയാന്‍ ഇതുവഴി സാധിക്കും. 
· കേടായതോ, പഴകിയതോ, പുഴുക്കുത്തേറ്റതോ, പൂപ്പല്‍ പിടിച്ചതോ ആയ ഒരു ഭക്ഷ്യവസ്തുവും  വാങ്ങി ഉപയോഗിക്കരുത്.
·  ഭക്ഷ്യസുരക്ഷാ ലൈസന്‍സുളള സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും മാത്രമെ ഭക്ഷണസാധന ങ്ങള്‍ വാങ്ങാവൂ. 
· പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മ്മാണ തീയതി, കാലാവധി മുതലായ ലേബല്‍ നിബന്ധനകള്‍ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *