May 5, 2024

പ്രളയ പുനരധിവാസം: ചിത്രമൂലയിലെ സുസ്മിതം ഭവന സമുച്ചയം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാളെ ഉദ്ഘാടനം ചെയ്യും

0
Img 20200826 Wa0229.jpg
  
2018 ലെ  പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കണിയാമ്പറ്റ പഞ്ചായത്തിലെ ചിത്രമൂലയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സുസ്മിതം ഫ്ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും നാളെ  (ആഗസ്റ്റ് 27)  ഉച്ചയ്ക്ക് 12 ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വയനാട് എം.പി. രാഹുല്‍ഗാന്ധി മുഖ്യാതിഥിയാകും. 
വില്‍സണ്‍ മണ്ണാട്ടുപറമ്പില്‍ സൗജന്യമായി വിട്ടുനല്‍കിയ 14 സെന്റ് ഭൂമിയില്‍ സര്‍ക്കാര്‍ ധനസഹായവും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കല്‍പ്പറ്റ ശാഖയുടെയും ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെയും സാമ്പത്തിക സഹായത്തോടെയാണ് 10 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന സുസ്മിതം ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേന പൂര്‍ത്തീകരിച്ചത്. വൈത്തിരി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ പുറമ്പോക്കില്‍ താമസിക്കുന്ന 10 കുടുംബങ്ങളെ ഇവിടെ പുനരധിവസിപ്പിക്കും. സ്വന്തമായി ഭൂമിയില്ലാതെ പുഴ പുറമ്പോക്കില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ് താമസിച്ചിരുന്ന, ഓരോ വര്‍ഷക്കാലത്തും ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരുന്ന കുടുംബങ്ങളാണിത്. 
വയനാട് ജില്ലയിലെ പ്രളയ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യമായി നിര്‍മ്മിച്ച ഫളാറ്റ് സമുച്ചയമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെയും കൂട്ടായ്മയിലാണ് മനോഹരമായ ഫ്‌ളാറ്റ് സമുച്ചയം യാഥാര്‍ഥ്യമാക്കാനായത്. 
കേരള സര്‍ക്കാറിന്റെ റീ ബില്‍ഡ് 2018 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടൊന്നിന് 4 ലക്ഷം രൂപയും യൂണിയന്‍ ബാങ്ക് (മുന്‍ കോര്‍പ്പറേഷന്‍ ബാങ്ക്) നല്‍കിയ 90,000 രൂപയും ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ സാമ്പത്തിക സഹായവും ഉള്‍ക്കൊള്ളിച്ചു 5150 ചതുരശ്ര അടി വിസതൃതിലാണ് നിര്‍മ്മാണം. രണ്ട് കിടപ്പ് മുറികള്‍, വിശാലമായ ഹാള്‍, കിച്ചണ്‍, ടോയ്‌ലറ്റ്, വരാന്ത തുടങ്ങിയ സൗകര്യങ്ങളാണ് ഓരോ വീടിനും ഒരുക്കിയിരിക്കുന്നത്. സൈറ്റ് കണ്ടീഷന്‍ അനുസരിച്ച് തട്ടുകളിലായി സംരക്ഷണ ഭിത്തിയോടു കൂടി 2 നിലയില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റ് ഭംഗിയിലും ഗുണനിലവാരത്തിലും സ്വകാര്യ ഫളാറ്റുകളോട് കിടപിടിക്കുന്ന രീതിയിലാണ്. വൈദ്യുതീകരണം, കുടി വെള്ളം, മുറ്റം ഇന്റര്‍ലോക്ക്, ഹാന്‍ഡ് റെയില്‍സോടു കൂടിയ സംരക്ഷണ ഭിത്തി തുടങ്ങിയ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന ഉദാഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ദിലീപ് കുമാര്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. സൗജന്യമായി ഭൂമി വിട്ടുനല്‍കിയ വില്‍സണ്‍ മണ്ണാട്ടുപറമ്പില്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്സി. സെക്രട്ടറി ഒ.കെ. സജിത്, കല്‍പ്പറ്റ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജര്‍ എന്‍.ജെ.ഹാരിസ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *