പോലീസ് നരനായാട്ട് അവസാനിപ്പിക്കണം :കോണ്‍ഗ്രസ്സ്

കല്‍പ്പറ്റ :സ്വര്‍ണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പില്‍ എന്‍ ഐ എ യുടെ ചോദ്യം ചെയ്യലിന് വിധേയനായ ഉദ്യോഗസ്ഥന്റെ ഒഫീസില്‍ തന്നെ തീ പിടിച്ചതില്‍ ദൂരുഹത ഉള്ള സാഹചര്യത്തില്‍ ഈ വിഷയം ഉയര്‍ത്തി പിടിച്ച് കൊണ്ട് വയനാട് ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി വയനാട് എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ യാതൊരു പ്രകോപനവുമില്ലാതെ യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എന്‍ ഡി അപ്പച്ചനെയും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും പിണറായിയുടെ അഴിമതി മൂടിവെക്കാന്‍ നടത്തുന്ന പോലീസ് ഭീകരതക്കെതിരെ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി യോഗം കെ പി സി സി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്യ്തു മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു ,കെ കെ രജേന്ദ്രന്‍ ,സാലിറാട്ടക്കൊല്ലി ,പി കെ മുരളി ,എസ് മണി ,പി കെ സുരേഷ് ,സുനീര്‍ ഇത്തിക്കല്‍ ,ഡിന്റോ ജോസ് ,ഇ കെ സുരേഷ് , ശശികുമാര്‍ ,ആബിദ് എന്നിവര്‍ സംസാരിച്ചു



Leave a Reply